Saturday, November 24, 2007

വില്‍ക്കാനുണ്ട് കടല്‍

കന്യാകുമാരിയില്‍ പോയപ്പോള്‍ അവിടെ കണ്ട,
കടല്‍ ഞാന്‍ മോഷ്ടിച്ചു കൊണ്ടുപോന്നു.
കടല്‍ എവിടെ സൂക്ഷിക്കും?
ഒരു കൂട്ടുകാരി ചോദിച്ചു?
എന്തു തരം കടലാണിത്?
സങ്കടത്തിന്റെ, പകയുടെ,രതിയുടെ?
ഞാന്‍ പറഞ്ഞു എന്റെ കടല്‍-
ഞാനെന്ന പെണിന്റെ കടല്‍.
പെണ്ണിനെ വീട്ടിനുള്ളില്‍ സൂക്ഷിക്കാനൊക്കുമോ?
അവള്‍ വീണ്ടും ചോദിക്കുകയാണ്.
വീട്ടിലെ പെണ്ണ്‌ ഭാഗികമാണ്‌,
മുഴുവന്‍ പെണ്ണ്‌ മറ്റെവിടെയോയാണ്‌.
ഞാന്‍ കണ്ട മുഴുവന്‍ പെണ്ണിനെയാണ്‌ കൂടെ കൊണ്ടുവന്നത്.
അത് കടലായിപ്പോയി എന്ന് മാത്രം!!
കിടപ്പുമുറിയിലോ, പൂജാമുറിയിലോ, മച്ചിലോ,
വരാന്തയിലോ, മനസ്സിലോ, ഒതുങ്ങാത്ത
ഈ പെണ്‍കടല്‍ ഇനിയെന്തുചെയും?
ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാം!!!!!

Wednesday, November 21, 2007

കാഴ്ചകളുടെ നാനാത്വം


പുറം ലോകം വലിയ ചതിയാണ്
വേഷമോ, കാഴ്ചയോ,വസ്തുവോ
എന്നെ വിശ്വസിപ്പിക്കുന്നില്ല.
തൊട്ടാല്‍ എല്ലാം മഞ്ഞുപോലെ
ഉരുകിപോകുകയാണ്
കണ്‍മുമ്പിലെ വസ്തുക്കള്‍ക്ക്
പൊതുവായ കുലമുണ്ടോ?
ഉണ്ടായിരുന്നെങ്കില്‍ അവ
ഒരേ ഭാഷയില്‍ സംസാരിച്ചേനെ!
മനസ്സില്‍ ഞാന്‍ കണ്ടതൊക്കെ
എന്റെ കണ്ണുകള്‍ കണ്ടില്ല,
കണ്ണുകള്‍ വാരിവലിച്ചിട്ടുതന്ന-
സുന്ദര രൂപങ്ങളൊക്കെയും
എവിടെയോ ഒളിച്ചു പോയി.
കാണാമറയത്തുള്ള കണ്ണുകളേ,
നിങ്ങള്‍ക്ക്, സമാധാനം!
ഈ ലോകം കാഴ്ചയേയല്ല,
കാണാമറയത്താണ്!!!!!!

Monday, November 12, 2007

പ്രണയാവശിഷ്ടങ്ങള്‍


ഈ മനസ്സിലിനി പ്രേമമില്ല!
പ്രണയങ്ങളൊഴിഞ്ഞ മനസ്സിന്റെ
ശ്മശാനപ്പുക മാത്രമേയുള്ളു
പലരും വലിച്ചെറിഞ്ഞ
പ്രണയാവശിഷ്ടങ്ങള്
‍പെറുക്കിക്കൂട്ടി തീയ്യിടുകയായിരുന്നല്ലോ
എന്റെ എക്കാലത്തെയും വിധി.
പ്രണയാവശിഷ്ടങ്ങള്‍ക്കായി
ഞാന്‍ കാത്തിരുന്നു.
യുദ്ധം ചെയ്യാനായി ഓടുന്നവരുടെ
പണം മോഷ്ടിക്കാനായി ഉഴറുന്നവരും
സായാഹ്നസവാരിക്കാരും
എനിക്കു എറിഞ്ഞു തന്ന-
ഈ അവശിഷ്ടങ്ങളൊക്കെയും
യാതൊരു പവിത്രതയും കല്പിക്കാതെ
ഞാന്‍ തീയ്യിട്ടു!
എത്ര സ്വതന്ത്ര, ഞാന്‍!

Friday, November 9, 2007

എകാന്തത




ഏകാന്തതയുടെ ഗ്രഹത്തില്‍


‍ഞാനെന്റെ ദുഃഖങള്‍ക്കായി


ഒരു സ്മാരകം പണിയുകയാണ്ചിന്തകള്‍


ശലഭങളായി പറക്കുകയാണ്


വരുമെന്നുറപ്പിച്ച സുഹ്റുത്തുക്കളുടെ


വിളിപോലുമില്ല


വിലാപങള്‍ ഇപ്പോള്‍ മനസ്സിനകത്താണുള്ളത്


അത് ശരീരത്തിന്റെ അവകാശമാണ്




വിലാപങള്‍ക്ക് ഭാഷയുമില്ലനാടോ, വീടോ ഇല്ല


അവ ഒരിടത്ത് നിന്ന് ഉത്ഭവിച്ച്എങോ പോകുന്നു.


എന്നാല്‍, വഴിയേപോകുന്ന വേദനകള്‍ക്ക് പാര്‍ക്കാന്‍എന്റെ ശരീരം മതിയോ?


ഓര്‍മയുടെ കടല്‍ക്കരയില്‍


ഞാന്‍ നില്‍ക്കുകയാണ്


എന്നാല്‍ എന്റെമനസ്സിപ്പോള്‍ മണല്‍ത്തരികള്‍പോലെ ശിഥിലമാണ്