Sunday, December 28, 2014


ജ്വലാമുഖീ


ജ്വാലാമുഖീ ,നീ വന്നണയുമ്പോൾ
പരിഭവമില്ലാതമരാം ഞാനും.
ഇനിയൊരു ജന്മം  നീ തരുമെങ്കിൽ
വെറുതേ യാകാതിനി ഞാൻ കാക്കാം !

അരുതെന്നങ്ങു  വിലക്കും മനസ്സിൻ ,
ആത്മാഹൂതി യിവിടെ  നടപ്പു.
അലയാഴിയുമായ് പരിഭവമായി,
അകലെയലയും തിരകൾക്കാധി !

ഉത്തരമെന്തെന്നറിയാൻ മോഹം ,
ചോദ്യശരങ്ങൾക്കിനിയെന്തവധി ?
അർത്ഥമറിയാതധരം  വിങ്ങും
നിഷ്ഫലമല്ലോ,ജനനം ഭൂവിൽ!



ശ്രീദേവിനായർ .

Sunday, December 14, 2014

സന്ദേശം


വെള്ളിപൂശി കറൂ ത്തുപോയ
സ്മരണകൾ ക്കിന്നുപൊൻ നിറം
വ്യർത്ഥ മെന്നുകരുതിവന്ന
ചിന്തകൾ ക്കൊരു പുതു മനം.

ഹ്റ ത്തടതതിലാരോതഴുകീ ,
മിടിപ്പിനിന്നൊരു സാന്ത്വനം .
നഷ്ടമെന്നുകരുതിവന്ന
പദങ്ങൾക്കൊരു പൊന്ചങ്ങല .

ഹർഷപുളകിത സന്ധ്യ യിന്നൊരു
തരളമായൊരു സ്വപ്നമായ്  ...
പുതുവർഷ പ്രതീക്ഷവീണ്ടും  
പുൽകിയെത്തീ,സന്ദേശമായ് .....



 
ശ്രീദേവിനായർ    

Sunday, December 7, 2014

 


പൂജ്യത
-------------




സ്നേഹാദ്രമായെന്റെ താളം പിഴയ്ക്കുന്നു  
എവിടെയെ ന്നറിയാത്തമോഹങ്ങൾതന്നുള്ളിൽ
ഞാനുമെന്നാത്മാവുമായൊന്നുചേരുവാൻ
കൊതിയോടെ കാത്തുനിന്നീടുന്ന നേരത്തും;

എവിടെയോ കൈമോ ശമായ് ത്തീർന്നുവോ?
കണ്ഠ് ത്തി ന്നാഴങ്ങൾ തൻപുതു  നോവുകൾ?
എവിടെയെന്നാർക്കുമറി യാത്ത നൊമ്പരം
അകലങ്ങൾ പാലിക്കുവാനോർത്തില്ലൊരിക്കലും!

പുതുതായ് നാമ്പുകൾ വിടർന്നില്ലൊരിക്കലും 
പുഷ്പമായ്  പൂത്തുലയാതെ നിന്നുപോയ്,
നഷ്ട ങ്ങളായ് സ്വപ്ന സമാനമായ്  ജീവിതം.
വിണ്ണിൻ മതിൽ  ചാരി നിന്നുപോയ്  ജന്മങ്ങൾ!

കേൾക്കാത്ത പാട്ടു പോൽ ശ്രവ്യ  മനോഹരം ,
അറിയാത്ത   ചിന്തകൾ അർത്ഥ സമ്പൂർണ്ണമായ് ,
കാണാ ത്തകാഴ്ച്കൾ മനോ ഹരചിത്ര മായ് ,
ഭൂമിയിലായിന്നു വാഴുന്നു പൂജ്യരായ് !



ശ്രീദേവിനായർ