Thursday, July 19, 2012

അമ്മ





അമ്മതന്‍ നെഞ്ചില്‍ നെരിപ്പോടായ്
വേദനയിലിന്നു നൂലുകെട്ട്...
കണ്ണീരുകൊണ്ടു തുലാഭാരം,
പിന്നെ നന്ദികേടിന്നുപ്പില്‍ ചോറൂണ്.


പൊന്നുണ്ണിക്കണ്ണനെന്ന,ന്നമ്മചൊല്ലിയ
വാക്കുകള്‍ക്കിന്നില്ല നാനാര്‍ത്ഥം;
 വാതോരാതന്നമ്മ എണ്ണിപ്പറഞ്ഞതും
വായ്ത്താരിയായിന്നു മാറിപ്പോയ്.



നന്നായുറങ്ങുന്ന പൊന്മകനിന്നലെ
ഒട്ടുമുറങ്ങാതുണര്‍ന്നിരുന്നു;
 നീറിപ്പുകയുന്നഓര്‍മ്മകളിന്നലെ
ചിത്തത്തെ തൊട്ടുതലോടിനിന്നു.








ചിന്തയിലായിരം  മുള്ളുള്ളവാക്കുകള്‍ 
കൈവിട്ട ബാണങ്ങളായ് ചമഞ്ഞു;
അമ്മതന്‍ നെഞ്ചിലെക്കൂട്ടിലെപൈങ്കിളി
അന്നും ചിറകിട്ടടിച്ചു വീണു.






ശ്രീദേവിനായര്‍