Wednesday, March 30, 2016

വ്യാമോഹം
-----------------


വിഷാദഗാനങ്ങൾ വ്യാമോഹമായി .
വിമൂകസ്വപ്ന ങ്ങൾ മോഹങ്ങളായി.....

എന്നോ   മറന്നൊരു  മായാവസന്തങ്ങൾ
പൂക്കൂടചൂടി  പ്രദക്ഷിണം വച്ചു  ...!

തളിരിനെ ക്കാത്തൊരു ചിത്രശലഭത്തിൻ ,
ചിറകിൽ ഞാനൊരു ചിത്രം വരച്ചു ...

പലഭാവചിത്രങ്ങൾ ചിരിതൂകി നിന്നു ,ഞാൻ
പലവട്ടം നോക്കി അതിലൊന്നായ്  മാറി !

ഏകാന്ത സ്വപ്നവിഹായസ്സിലായി ..
സ്വയംമെനഞ്ഞെടുത്തൊരു ശില്പമായ് മാറി ..

അകലെയകലെയാ യ്  ആരെയോകാ ത്തൊരു
അകലങ്ങളിൽ ഒരു നോട്ടമായ്  നിന്നു !

ശ്രീദേവിനായർ 

Monday, March 21, 2016

ത്യാഗം
----------

പരിശുദ്ധ മാതാവിൻ പവിത്രമാം ജീവന്റെ .
പുണ്യഫലം നീ ശ്രീ യേശുനാഥാ .....
മര്ത്യന്റെ അറിവിൻ  നിറവിനായ്  പ്രാർത്ഥിച്ച
പുണ്യഫലോദയം നിൻ ഹൃദയം ......!

ജാതിമതങ്ങൾക്കതീതമായ് മർത്യന്റെ
മാനവ നന്മയിൽ നീ വസിച്ചു ..
ജന്മത്തിൻ ഉദ്ദേശപൂർത്തിയായ് ജീവിതം  ..
ത്യാഗമായ് നീ  വീണ്ടും വിടപറ ഞ്ഞു  !

നിസ്വാര്ത്ഥ സ്നേഹത്തിൽ ജീവനെ ദർശിച്ച
ദാർശനികൻ  നീ ..ശ്രീ യേശുനാഥാ
ജന്മജന്മാന്തര പുണ്യരുപം  ..നീ
മർത്യന്റെ ഉള്ളിലെ സ്നേഹരൂപം ...!

പാപിയെ കല്ലെറിഞ്ഞീടുവാനായുന്ന,
പാപത്തിൻ പൗരജനങ്ങളെയും ,
പാപത്തിൻ നേരറിയാത്തൊരു  നേരിനെ
നേരറിവാക്കിയ   നേർവഴി നീ ......എന്നും
പരിശുദ്ധനായി നീ ശ്രീ യേശുനാഥാ


ശ്രീദേവിനായർ 

Monday, March 7, 2016

ഞാൻ ഒരു സ്ത്രീ
-------------------------

വനിതകളുടെ ദിവസം !എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരു അർത്ഥം  അതിലുണ്ടോ ?
വനിതകള്ക്ക് ഒരു ദിവസം,പുരുഷന്മാർക്ക്  ഒരു ദിവസം കുട്ടികൾക്ക് ,പ്രായമായവർക്ക് .പ്രണയികൾക്കു ഇങ്ങനെ പോകുന്നു ദിവസങ്ങൾ ....എന്നാൽ ....?
മനുഷ്യർക്ക്‌ മാത്രമായി ഒരു ദിവസം ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്നാണ്  സംശയം ..ഇല്ലാ ..അത് ഈ യുഗത്തിൽ  ഉണ്ടാവുകയുമില്ലാ .....നിശ്ചയം ....!

എല്ലാപേരും മനുഷ്യരായി നന്മയുള്ളവരായി കർത്തവ്യ ബോധമുള്ളവരായിരിക്കാൻ നമുക്ക് ശ്രമിക്കാം  അതല്ലേ കുട്ടുകാരെ  നല്ലത് ?
 പറഞ്ഞതു കൊണ്ട് ഞാൻ ഒരു സ്ത്രീ വിരോധിയല്ല !,,,,,പുരുഷസ്നേഹിയെന്ന് എന്നെ മുദ്രകുത്തുകയും അരുത് !  ഞാൻ കേവലം ഒരു മനുഷ്യ സ്ത്രീ മാത്രമാണ് .....ഒരു മകൾ .ഒരു സഹോദരി .ഒരു ഭാര്യ ഒരു അമ്മ   ഒരു സ്നേഹിത ...എല്ലാ നന്മയും മനസ്സിൽ  സൂക്ഷിക്കുന്ന ഒരു അക്ഷര സ്നേഹിയും ....!

ഈ സുദിനത്തിൽ എന്റെ എല്ലാ സ്നേഹവും എന്റെ പ്രിയ സഹോദരീ സഹോദരന്മാർക്കും ,സ്നേഹിതർക്കും   കൂടെ പങ്കു വയ്ക്കുന്നു .സ്വന്തം ..ശ്രീദേവിനായർ
 

Sunday, March 6, 2016

മഹാശിവരാത്രി
---------------------

ആദിരൂപശങ്കരം  മഹാശക്തി ശങ്കരം
ശങ്കരസ്വരൂപനേ  ആദിശങ്കരപ്രഭോ .....

ശിവസ്വരൂപശങ്കരം  ഭയങ്കരം കൃപാകരം ..
ഭയാകരം  ദയാകരം  ക്ഷമാകരം  ശ്രീകരം ...

ആദിരൂപം അന്തരൂപം ചിന്തകൾക്ക തീതരൂപം
ആദിശക്തിദേവനേ  ശിവസ്വരൂപ ശംഭുവേ .....
.
അന്തകാലമന്തരംഗേ അത്തലില്ലാതാക്കവേണം
അന്തരാത്മാവന്നതിൽ ഭവൽസ്വരൂപചിന്തവേണം ....

കാശിനാഥദേവനേ   ഭൂതനാഥദേവനേ ..
കാത്തരുളീടണേ  ശ്രീശിവസ്വരൂപമേ ......

പാർവ്വതീ വല്ലഭാ ,..സർപ്പഭൂഷണ പ്രഭോ ..
നന്ദി ദേവ നായകാ  സമസ്തപാപ നാശകാ ....

ത്രിലോകനാഥനേശ്രീ മുരുകതാതനേ .....
ശ്രീഗണപതി പിതാ  ദേവ നീ മഹേശ്വരാ

ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ സ്വ രൂപമേ ..
ശിവ ശിവ ശിവ ശിവ ശിവ  ശങ്കര നമോ നമഃ ...


ശ്രീദേവിനായർ
-----------------------