Saturday, April 30, 2016

പ്രണയം
---------------


പ്രണയ തീവ്രം     
മഹാഭാവം .....
തീക്ഷ്ണ നയനം  നിൻമുഖം

മഹാഭാഗാ   നിന്നിലിയാൻ
കാലമെത്ര താമസം?

പ്രണയ കുതൂഹല സൗകുമാര്യം
മിന്നി  മറിയും മനസ്സുമായ് ..

അരികിലായ്  നീ ഒഴുകിയെത്തും ,
നിലാപ്പൊൻ മഴത്തുള്ളിയായ് ......

ഋതു ഭേദം  രൂപമാറ്റം
പ്രകൃതി തൻ സ്വയം വികൃതികൾ

ഹൃദയരാഗം  പ്രണയ ഭാവം
മനസ്സിൻ  മതിഭാവവും .....!

ശ്രീദേവിനായർ 

Thursday, April 28, 2016

സൂര്യൻ
---------------


ഒരിക്കലവൻ എന്നോടു ചോദിച്ചു .....
നഷ്ട മാം വൃക്ഷത്തെ നീ തരുകില്ലയോ ?
...
പുഴതൻ തണുപ്പുമായ് വരുവാങ്കഴിയാത്ത
മേനിതൻ വേദന നീയിന്നറിയുമോ ?

ശോകമാം ഭാഷയിൽ എന്നോടിന്നവൻ
വ്യക്തമായ് ചൊല്ലിപ്പതം വന്ന മനസ്സുമായ് ...

നഷ്ടസ്വര്ഗ്ഗത്തെ പ്പാടിപ്പുകഴ്ത്ത്തുന്ന ..
മനസ്സുമായ് മനുഷ്യരെന്നും അലയുന്നു

ചുറ്റിലും നോക്കുക ..ഭുമിതൻ ദുഃഖത്തെ
കണ്ണീരുവാർക്കുന്ന മരങ്ങളെ ക്കാണുക ....

കണ്ണീരുവറ്റിത്തളർന്നുറങ്ങീടുന്ന -
പിഞ്ചു കിടാങ്ങളെ നോക്കി ....കരയുക !
....
എന്തുതെറ്റാണിവർ ..ചെയ്തതെന്നോർക്കുക ?
ഭൂമിയാം അമ്മയെ വഞ്ചിച്ചതില്ലിവർ..!

ഭൂമിയെത്തല്ലി തകര്ത്ത്തവർ അകലെയായ്
കൊട്ടാരവാതിലിൽ നോക്കി നിന്നീടുന്നു ...

കൈപ്പണം വാങ്ങി മതിക്കുന്ന വന്പന്മാർ ..
ഇന്നും സുഖിക്കുന്നു .നാലുകെട്ടിന്നുള്ളിൽ ...!.."സർവ്വം  സഹിച്ചങ്ങു സഹികെട്ട ഭൂമിയിൽ
ചുട്ടു പൊള്ളുന്ന സൂര്യകിരണങ്ങൾ .....
എന്തിനോ ഏതിനോ നിര്വ്വികാരം കൊണ്ടു
കുപിതനായ് മനുജനെ നിഷ്പ്രഭനാക്കുന്നു !"


ശ്രീദേവിനായർ

Friday, April 15, 2016


വസുധ
--------------

വസുധേ നിനക്കായ് കനിയും പ്രസാദം
കനിവിന്റെ നിറവായ്‌ ഹൃദയം   തരുമ്പോൾ .

ഇളംതെന്നൽ  മെല്ലെ ഒരുക്കീ  പുലർക്കാ ലം , 
മലർക്കാറ്റേറ്റു മയങ്ങുന്നീ ....... നിമിഷം !

മറുവാക്ക് ചൊല്ലാതെ  മുറിപ്പെടുത്താതെ  ,,നീ
മറ്റെന്തോ ചൊല്ലിപ്പിരിഞ്ഞുപോയീ ....!

പിരിയാത്തനൊമ്പരപ്പാടുമായിന്നും ഞാൻ
ഒരു മൊഴികേൾക്കുവാൻ കാത്തു നിന്നു .....!

ഇരവുകൾ മെല്ലെപ്പതം പറഞ്ഞുറങ്ങി
പിരിയുന്നഇണക്കിളിക്കൊക്കുരുമ്മി,,,,,

പിടയുന്ന മനസ്സുമായ് കാർമുകിൽ വിഷുപ്പക്ഷി     
പിറക്കാത്ത കുഞ്ഞിനേ കാത്തു നിന്നു ..!

കുയിലിന്റെ നാദത്തിൽ മനസ്സു പിടഞ്ഞൊരു
ചെറു കിളിയെന്തിനോ   സ്വയം മറന്നു

കുയിലമ്മക്കുഞ്ഞായ്  പിറക്കാൻ കഴിയാത്ത
വിധിയെപ്പഴിചാരി കാത്തിരുന്നു .....!ശ്രീദേവിനായർ 

Monday, April 4, 2016

നിശീഥിനി  ( ഗാനം )
-----------------


നിഴൽ വീശിവന്ന ഇളംകാറ്റു ചോദിച്ചു ,
നിലാവിനോടെന്തേ പിണക്കംനിനക്ക്
നിലാവിനോടെന്നും പിണക്കം ...?

ഇടം കണ്ണിറുക്കി ചിരിച്ചു ഞാൻ ചൊല്ലീ...
ഇല്ലില്ലെനിക്കില്ല പിണക്കം ..
ഇഷ്ടം എന്നുമിഷ്ടം ...അവളോടെന്നുമിഷ്ടം....!

കാണാനഴകുള്ള സുന്ദരി യാണവൾ ..
പരിഹസിക്കാനും  മിടുക്കീ  ....
സുന്ദരിയാണവൾ  ഇന്ദുവിൻ കാമുകി
കാമുക വൃന്ദത്തിൻകേന്ദ്ര ബിന്ദു .......!


സുന്ദരിയല്ല ഞാൻ  തെല്ലഴകില്ലെനിക്കെങ്കിലും
രാക്കിളി പാട്ടിന്റെ ഈണങ്ങൾ മൂളുന്ന ഇരുളിന്റെ
 ഇഷ്ടതോഴി ഞാൻ .....നിശീഥിനി ,,,
ഒരേകാന്ത കൂട്ടുകാരി ...

പ്രണയ വസന്തങ്ങൾ എന്നിലേക്കായുന്നു .
എന്നെ കാത്തു നിൽപ്പൂ ...

മയങ്ങാൻ ,ലയിക്കാൻ ..മെയ് ചേർത്തുറങ്ങാൻ..
എന്നെ പ്പുണർന്നു നില്ക്കാൻ !

സുന്ദര സൂനങ്ങൾ  വിടരാൻ കൊതിക്കുന്ന
സുന്ദര നിമിഷം ഞാൻ ..
പുകമറ സൃഷ്ടിച്ച്  ഭൂമി തൻ മായയിൽ  ഞാൻനിന്നെ
അറിയുന്നു ..നിശീഥിനി .......ഞാൻ
ഇരുളിൽ ലയിക്കുന്നു ..,,,,,!


ശ്രീദേവിനായർ