Thursday, November 28, 2013

വിധി വിളക്ക്
എങ്കിലും നിഷ്ഫലമീജന്മപന്ഥാവില്‍
എത്രയോ വന്മരം കടപുഴകിവീണു,
എന്നിട്ടുമെന്തേയീ ജന്മത്തിന്നോരത്ത്
നീ നട്ട ചെറുമരം തളിരണിഞ്ഞൂ?

ഉത്തരമില്ലുത്തരമില്ലൊന്നുപോലും
നിന്‍ ചെയ്തികള്‍ ചിന്തിപ്പതാനാര്‍ക്കറിവൂ?
ഒന്നറിയുന്നുഞാനൊന്നുമാത്രം നിങ്കര്‍മ്മങ്ങള്‍
മന്ത്രരൂപത്തിലെന്നന്തരംഗം;

ഇന്നുഞാനിന്നെന്നെയറിഞ്ഞിടാത്തൊരു
നിന്നെയറിയുവാനുള്ള വൃഥാശ്രമത്തെ,
നിന്നുയിര്‍ എന്നില്പടര്‍ത്തിയ ശക്തിതന്‍
അര്‍ത്ഥത്തിന്‍ വ്യാപ്തിയില്‍ ഞാനറിവൂ!

ഒന്നുമാത്രമാണതൊന്നുമാത്രം ഞാന്‍
ശ്വാസനിശ്വാസത്തിലോര്‍ത്തെടുപ്പൂ,
ഉന്മത്തചിത്തത്തിന്നാധാര ശിലയില്‍ നാം,
എന്തിനായ് വയ്ക്കുന്നൂ വിധി വിളക്ക്?
ശ്രീദേവിനായര്‍  .

Thursday, November 7, 2013

ഉണ്മ
നിണംകൊണ്ടു പൊതിയാംനിന്നാത്മാവിനെയിന്നുഞാന്‍
മാംസത്തിന്‍ മാസ്മര ലഹരിയാല്‍ തലോടിടാം,
എങ്കിലുമസ്ഥികള്‍കുത്തിനോവിച്ചെങ്കിലോ
പ്രണയത്തിന്‍ ശക്തിയില്‍ വിസ്മരിച്ചീടുനീ!

പ്രണയമെന്നെന്നും നമുക്കു കൊണ്ടാടുവാന്‍
വിരഹിയാമെന്നുടെ ഉടല്‍ തഴുകീടുക,
അന്തരാത്മാവിനെക്കണ്ടുഞെട്ടാതെനീ
മധുരസ്മരണയാല്‍ വിരഹിയായ് ത്തുടരുക!

ഒരുനാളിലുണ്മയാലൊത്തുചേര്‍ന്നെങ്കിലോ,
ശപ്തമീ മിഥ്യതന്‍ ചിന്ത മറക്കുക
എവിടെയോ കണ്ടൊരു സ്വപ്നകുടീരത്തിന്‍
അരികിലായ് കാണുമെന്‍ ഓര്‍മ്മനിന്‍ സ്മരണയില്‍  .

പിരിയുവാനാവാത്ത ആത്മബന്ധങ്ങളില്‍
തുടരുവാനാവാതെ കുഴയുമീ ജീവിതം,
എങ്കിലുമാത്മാവിന്‍ ശക്തമാം വീചിയില്‍
അലതല്ലിയലസമായ് ഒഴുകുന്നു കദനങ്ങള്‍ !ശ്രീദേവിനായര്‍

Wednesday, October 23, 2013

വ്യവഹാര കവിതകള്‍
കവിതേ,ചൊല്ലു നിന്‍ അനര്‍ത്ഥവ്യാപ്തിയില്‍
ഉരുകുന്നുവോ മനമിന്നു ഉരുളിയിലെണ്ണപോലവേ?
ഉഴറുന്ന മനമിന്നു നിന്‍ വ്യാജബന്ധത്തിന്‍
പുതുമയിലിന്നുനീ മാറുന്നു വ്യവഹാര കവിതയായ് !

വരുമൊരു ദിനം നിന്റെ പഴയസൌഹൃദം
ശ്രേഷ്ഠമായ് നിന്നെപരിഗ്രഹിച്ചീടുവാന്‍ ,
അന്നു നിന്‍ പുതുമയാം ശപ്തബന്ധങ്ങളെ
അകലെ നിറുത്തുക വരാതിരിക്കുവാന്‍  .

മലയാള കവിതേ,നിന്‍ പുണ്യജന്മത്തെയും
നഷ്ടമാക്കാതെ നീ നോക്കാന്‍ ശ്രമിക്കുക
തകര്‍ക്കുവാന്‍ ഉറച്ചൊരു വ്യവഹാര ഭാഷയെ
നിന്‍ ബന്ധുവാക്കി നശിക്കാതിരിക്കുക.

പഴമ പെറ്റൊരു മലയാള കവിതതന്‍
പുണ്യമാം ജന്മങ്ങളായിരം പൂവിടും,
ജന്മജന്മാന്തര പുണ്യമായ്  നേടിയ
ദൈവീകഭാഷ അതിനര്‍ത്ഥമായ് തീര്‍ന്നിടും!

കവികളൊരായിരം ജനിച്ചിടാം ഉലകിതില്‍
കവിതകള്‍ കോടികള്‍ ചേഷ്ടകള്‍ കാട്ടിടാം
എങ്കിലും പുണ്യമാം മലയാളഭാഷയില്‍
ശ്രേഷ്ഠമാം കാവ്യത്തിന്‍ ശീലുകള്‍ നിറയട്ടെ!ശ്രീദേവിനായര്‍    
 

Thursday, September 12, 2013

ഓണം“ ഫ്രീ“കപ്പല്‍ വാങ്ങിയാല്‍ കടലൊന്നു ഫ്രീകിട്ടും.
കടലുപ്പു വാങ്ങിയാല്‍ കാറ്റ് ഫ്രീയായി .
ജനിച്ചാല്‍ ഫ്രീകിട്ടും പ്രാണന്റെ വായുവും,
പ്രാണികള്‍ക്കൊക്കെയും ഫ്രീയായി ജീവനും!

ജീവിക്കാന്‍ വയ്യെങ്കില്‍ മരണംഫ്രീയാക്കാം,
മരിക്കാനാണെങ്കിലോ മരുന്നിന്ന് ഫ്രീയായി.
മായിക പ്രപഞ്ചവും ,മാനിനിയും പിന്നെ
മായാത്ത മധുര സ്മരണയും ഫ്രീകിട്ടും.

ഒന്നു വാങ്ങിയാല്‍ മറ്റൊന്നു ഫ്രീകിട്ടും,
സ്വര്‍ഗ്ഗം വാങ്ങിയാല്‍ നരകം ഉറപ്പാക്കാം.
സ്പന്ദിക്കും മനസ്സിന്റെ വിങ്ങല്‍ ഫ്രീയായി
വില്‍ക്കാന്‍ മനുഷ്യന്റെ മനസാക്ഷി ഫ്രീയിന്ന് !

അച്ഛനുമമ്മയും ഫ്രീയായിക്കിട്ടുന്നു.
മക്കള്‍ എത്രയും സുലഭമീനാട്ടിലും.
ഉണ്ണാനുമുടുക്കാനു മില്ലാതെ വലയുന്ന
ദരിദ്രരായ് മാതാപിതാക്കള്‍ കഴിയുമ്പോള്‍
“കൊടുക്കുന്ന ഫ്രീയുടെ കൂടെ കൂട്ടുമോ
ആരോരുമില്ലാത്ത അവരെക്കൂടെയും?”
ശ്രീദേവിനായര്‍ .

Thursday, September 5, 2013

എന്റെ ടീച്ചര്‍


“അ” എന്നു ചൊല്ലി അക്ഷരം കാണിച്ച
അമ്മയാം ടീച്ചര്‍ ഇന്നുമമ്മ.
“അ” എന്നു ചൊല്ലി അച്ഛനെ കാണിച്ച
അന്‍പിന്നുടമ എന്‍ ടീച്ചര്‍ അമ്മ.

കാലമാം തോഴന്‍ മങ്ങലേല്പിക്കാത്ത
പള്ളിക്കൂടത്തിന്‍ സ്നേഹരൂപം,
മനസ്സിന്റെ താളില്‍ മെല്ലെ മറിയുമ്പോള്‍
നിറവിന്‍ നിലാവായ് എന്‍ ടീച്ചറമ്മ.


എന്റെ പ്രിയടീച്ചറിന് ആയിരമായിരം സ്നേഹാദരങ്ങള്‍

ടീച്ചറിന്റെ,
ശ്രീക്കുട്ടി.ശ്രീദേവിനായര്‍

Tuesday, July 30, 2013

മൌനം

ഏകാന്തതയുടെ പടവുകള്‍ കയറാന്‍ വിസമ്മതിക്കുന്ന
മനസ്സിനെ ഞാന്‍ മനസ്സില്ലാതെ പൂട്ടിയിട്ടു.
എന്നിട്ടും മനസ്സ് തകര്‍ത്ത് സ്വാതന്ത്ര്യത്തിന്റെ
പടവുകള്‍  കയറാന്‍ അവള്‍ ശ്രമിക്കുകയായിരുന്നു.

 മലര്‍മെത്ത ഉപേക്ഷിച്ച്,പരുത്ത പ്രതലത്തില്‍
ചാരിയിരുന്നസ്വപ്നങ്ങള്‍ മിക്കവയും പാതിമയക്കത്തില്‍
ഞെട്ടി ഉണര്‍ത്തുന്നവയായിരുന്നു.

രാജ്ഞിയുടെ ജീവിതവും,ഭിക്ഷുവിന്റെ ഉറക്കവും,
ശിശുവിന്റെ സങ്കടവും,എപ്പോഴും സ്വപ്നമായ്
മുന്നില്‍ വന്നുപരിഹസിച്ചു .

സത്യവും വിശ്വാസവും പൊരുത്തപ്പെടാന്‍ 
കഴിയാതിരിക്കുമ്പോഴെല്ലാം 
വിശ്വാസത്തെ സത്യമായിക്കണ്ട് ഞാന്‍ മൌനിയായി!

ശ്രീദേവിനായര്‍

Sunday, May 26, 2013

എന്റെ മലയാളം

“മുരമായ് പാടാനെനിയ്ക്കാവമെങ്കില്‍
ാള െ പ്രിച്ുപാടാം....
ാസ്മമൊിയായി    അവാറമെങ്കില്‍
ാള സ്ില്‍ അലിഞ്ങ്ീരാം....  “


സ്നേഹത്ോടെ,
ശ്രീദേവിനായര്‍

Wednesday, May 8, 2013

ഇങ്ങനെയും ചിലര്‍

എന്ോ മന്ാഹോദര്ത്ിന്
ുറിപ്പാടുകമായന്‍ വന്ു.
ിഭ്രമം വന് അവന്െ നെറുകില്‍
ന്ികേടിന്െ കുറ്റം വിയര്‍പ്പമണി
ായ് ഒുകുന്ുണ്ായിരുന്ു.

ോ അദൃശ്യക്ിയുടെ കാളാല്‍
ഒരിക്കും മച്ുവയ്ക്കാന്‍ കിയത്ി
അവന്െ  ം വിളിവത്ിരുന്ു.
ിയിലഴ്ന്ിരുന്ു.

ാലത്ിന്െ അസ്ിയ്ക്കുള്ില്‍  
ഞ്ിരുന്ോവുകള്‍,
ാലായത്ിന്െ പിരത്ാല്‍
മുദ്രമര്‍പ്പിക്കട്ടിലെ മല്‍ത്ികള്‍  ,
ഇവെല്ാംാവിയിലെ ഓര്‍മ്മക്കുറിപ്പുകായ്
അവെ വട്ടാടപ്പെടമെന്ന്

ിയെയുള്പ്രാണങ്ള്‍,

യ്ക്കെവിടെയുദ്ിമാന്െ വം കട്ടില്‍ ,
മാനം നേടിയെടക്കാനുള്ശ്രങ്ള്‍
ാവിയുടെ സങ്കീര്‍ണ്യ്ക്കുള്ില്‍ 
ും വര്‍ത്മാനും ഒരിക്കങ്കിലും
ുരക്കായ് യ്ക്കേല്‍ വമെന്ന്
ിയെയുള് ാവപ്ങ്ള്‍

ര്‍മ്മാസള്‍ കത്ിനിറച് ും പേറി
ിിയല്‍പ്പിക്കാന്‍അവന്‍
 പഴ് ശ്രമം നത്മ്പും
 നാളെയുടിയും,ഇന്െയുടെ നിശ്ും,
ഇന്ത്െ ഉറക്കം കെടത്ിക്കൊണ്ിരുന്ു.      
ശ്രീദേവിനായര്‍