Wednesday, October 1, 2008

പ്രണയം

എന്നില്‍കത്തിപ്പടരുന്ന
പ്രണയമുണ്ട്.
അതാരോടാണെന്ന് ഞാനറിയുന്നില്ല.

ആഞ്ഞടിക്കുന്ന തിരമാലകള്‍?
ഉണ്ട്!
ദിശയറിയാതൊഴുകുന്നപ്രവാഹങ്ങള്‍?
ഉണ്ട്!
കൊടുങ്കാറ്റും,പേമാരിയുമുണ്ട്!


പക്ഷേ,ഞാനറിയുന്നില്ല.,
ആരോടാണ്,എന്തിനോടാണ്,
എപ്പോഴാണെന്ന്.

ഭൂമിപിളരുന്നദുഃഖം?
ഉണ്ട്.,തീര്‍ച്ചയായുമെന്നില്‍
നക്ഷത്രത്തിളക്കമുള്ളആകാശവുമുണ്ട്.
അവിടെ ചന്ദ്രക്കലയും,നിലാവും
എത്തിനോക്കുന്നുമുണ്ട്!

എല്ലാപ്രകൃതി ദൈവങ്ങളും
എന്നെയറിയാനായി ശ്രമിക്കുന്നുവോ?

ഞാന്‍,എന്നെ അറിയാനായി എന്നേ
കാത്തിരിക്കുന്നു!



ശ്രീദേവിനായര്‍.



10 comments:

ഇആര്‍സി - (ERC) said...

പ്രണയം ജീവിതാന്ത്യം വരെ ഒരു നിത്യ സന്ദര്‍ശകനാകട്ടെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Pranayam sandarsakanakumpol kaazhchakkaaraayi aaraanu?

Rajeesh said...

പ്രതീക്ഷയും നൈരാശ്യവും കൂടിയ പ്രണയ കുറിപ്പുകള്‍ നന്നായിട്ടുണ്ട് ചേച്ചി...
കൂടെ എന്നുമുള്ള എന്നാല്‍ തിരിച്ചറിയാനാവാത്ത ഒരു നോവ്‌ ...താഴെ അഗാതതയില്‍ മുങ്ങി പ്പോകുമ്പോഴും മുകളില്‍ നക്ഷത്ര തിളക്കമുള്ള ചന്ദ്രനും നിലാവുമുള്ള ഒരു ആകാശം...അതിന്റെ പ്രതീക്ഷ...പിന്നെ ഒരു സ്വയം തിരിച്ചറിവ് അതിന്റെ കാത്ത്തിരിക്കല്‍ ...അങ്ങിനെ പോകുന്നു...ശരിയല്ലേ ?

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട
ഇആര്‍സി,
പ്രിയ,
തരികിട..

അഭിപ്രായങ്ങള്‍ക്ക്,
ഒരായിരം നന്ദി.

സ്നേഹത്തോടെ,
സ്വന്തംചേച്ചി.

നഗ്നന്‍ said...

ഒന്നിനെ മാത്രമാണ്‌
പ്രണയിക്കുന്നതെന്ന
ചിന്ത തന്നെ ശരിയാണോ?

ഒന്നില്‍ മാത്രമായി
പ്രണയത്തെയെങ്ങിനെ
ഒതുക്കി നിര്‍ത്തും?

മതവും,സമൂഹവും
നമ്മെയെപ്പോഴും
'ഒന്നില്‍' തളച്ചിടുന്നു.

ചങ്ങലകള്‍
പൊട്ടിയ്ക്കുമ്പോള്‍,
മഴപോലെ
പുഴപോലെ
കടലുപോലെ
പ്രണയം.........

ചോദ്യങ്ങളില്ലാതെ
ഉത്തരങ്ങളില്ലതെ
പ്രണയം.........

SreeDeviNair.ശ്രീരാഗം said...

നഗ്നന്‍,

നഗ്നസത്യങ്ങള്‍
എന്നും മറച്ചുവയ്ക്ക
പ്പെടുന്നു.
അല്ലെങ്കില്‍ മറഞ്ഞു
നില്‍ക്കുന്നു.

പ്രണയം പ്രത്യേകിച്ചും...!

പ്രണയം പലര്‍ക്കും
പലതരത്തില്‍,
പലതിനോടും..!

(ആ, ഒന്നില്‍ നിന്നും
രക്ഷനേടാനുള്ളത്,
ആഒന്നിനോടുള്ളത്)


അഭിപ്രായത്തിനു
നന്ദി..

ശ്രീദേവിനായര്‍.

ബഷീർ said...

പ്രണയമില്ലത്ത ജീവിതത്തിനു ജീവനുണ്ടാവില്ല..

ആശംസകള്‍

SreeDeviNair.ശ്രീരാഗം said...

ബഷീര്‍,
അഭിപ്രായത്തിനു
നന്ദി..

ശ്രീദേവിനായര്‍.

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

പ്രണയം പ്രണവത്തിന്‍ പൊരുള്‍

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

പ്രണയം പ്രണവത്തിന്‍ പൊരുള്‍