Friday, March 20, 2009

ലക്ഷ്യം

ചിന്തകള്‍ക്ക്,ശരവേഗമുണ്ടായിരുന്നു!
മൂര്‍ച്ചയുണ്ടായിരുന്നു,
ലക്ഷ്യമുണ്ടായിരുന്നില്ല;


മോഹങ്ങള്‍ക്ക്,പ്രേമം ഉണ്ടായിരുന്നു!
നോവുകളുണ്ടായിരുന്നു;
ലക്ഷ്യമുണ്ടായിരുന്നു,
എന്നാല്‍ ,ചിന്തയുണ്ടായിരുന്നില്ല;


പ്രണയത്തിന് തുടക്കവും ഒടുക്കവുമില്ലായിരുന്നു!
എന്നാല്‍ വീഥികള്‍ വിജനവും,
ദുര്‍ഘടവുമായിരുന്നു;

പക്ഷേ,
ജീവിതത്തിന്,ഇവയൊന്നും
പ്രശ്നമായിരുന്നില്ല!എന്നാല്‍,
മുന്നോട്ടുള്ള ഓരോ കുതിപ്പും;

നെടുവീര്‍പ്പുകളുടേയും,
ആകാംക്ഷയുടേയും,
സമ്മിശ്രമായ സങ്കോചങ്ങളായിരുന്നു!
പ്രകോപനങ്ങളുമായിരുന്നു!



ശ്രീദേവിനായര്‍

4 comments:

...പകല്‍കിനാവന്‍...daYdreamEr... said...

നല്ല ചിന്തകള്‍... വരികള്‍ ഇഷ്ടമായി ചേച്ചി...

പാവപ്പെട്ടവന്‍ said...

യാഥാര്ത്ഥ്യം നിറഞ്ഞ ചിന്താപരമായ അവിഷ്കാരം മനോഹരം എഴുത്ത്
അഭിവാദ്യങ്ങള്‍

കൂട്ടുകാരന്‍ | Friend said...

"എന്നാല്‍ " എടുത്തെടുത്ത് വേണോന്നൊരു സംശയം.

ഒരു നോട്ടീസും കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത്‌ കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.

MP SASIDHARAN said...

തേങ്ങലുകളുയരുന്ന മനസ്സുകള്‍ക്ക് ആശ്വാസം പകരുന്ന ചിന്തകള്‍ നന്നായി.