Friday, August 14, 2009

ഭാഷ




മനസ്സില്‍ തൊടുന്ന വരികളില്‍
ഞാനെന്റെ ഹൃദയത്തിന്‍ ഭാഷ
എഴുതിവച്ചു.


ഹൃത്തടം തഴുകിവന്ന കാറ്റില്‍
മധുരനൊമ്പരത്തിന്റെ വാസന.
ഒരിക്കല്‍ കാത്തിരുന്ന കാലത്തിന്റെ
കമനീയ വഴികളില്‍;


കാരിരുമ്പിന്റെ മുള്ളാണികള്‍
ക്രൂരമായെന്നെ നോവിക്കുന്നു.
നല്‍കാന്‍ കരുതിവച്ചതെല്ലാം
ഇന്നും മനസ്സില്‍ ഒളിഞ്ഞിരിക്കുന്നു.


മിന്നല്‍ പ്രവാഹത്തെ പിടിച്ചെടുക്കാന്‍
വെമ്പുന്ന കാന്തത്തെപ്പോലെ,
ജീവനെ കാത്തുനില്‍ക്കുന്ന
ചിന്തകളില്‍ ചൂടിന്റെ ഉഷ്ണരസം.
ആര്‍ദ്രതയുടെ നയനരസം.


കാഴ്ച്ചകള്‍ക്കപ്പുറം കടം വാങ്ങിയ
വികാരങ്ങളുടെ മേല്‍ക്കുപ്പായം,



ഉമിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന
അരിയുടെ മഹത്വം,
നീറുന്ന ഉമിക്കുള്ളിലെ പൊന്നിന്
കാണില്ലെന്ന അനുഭവ വിശ്വാസം!





ശ്രീദേവിനായര്‍

6 comments:

Anil cheleri kumaran said...

ഉമിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന
അരിയുടെ മഹത്വം,
നീറുന്ന ഉമിക്കുള്ളിലെ പൊന്നിന്
കാണില്ലെന്ന അനുഭവ വിശ്വാസം!

നന്നായിട്ടുണ്ട്.

mayilppeeli said...

ദേവിയേച്ചീ, ഓര്‍ക്കുന്നുണ്ടോ എന്നെ......

ചേച്ചിയുടെ ഹൃദയത്തിന്റെ ഭാഷ എന്റെ ഹൃദയത്തിലും വല്ലാതെ തട്ടി.....വളരെ അര്‍ത്‌ഥവത്തായ കവിത....ഇഷ്ടായി...ഒത്തിരി.....

ഓ:ടോ:ഞാനിപ്പോള്‍ നാട്ടിലാണ്‌....ചേച്ചിയുടെ ജില്ലയില്‍ത്തന്നെ....

ramanika said...

മിന്നല്‍ പ്രവാഹത്തെ പിടിച്ചെടുക്കാന്‍
വെമ്പുന്ന കാന്തത്തെപ്പോലെ,
ജീവനെ കാത്തുനില്‍ക്കുന്ന
ചിന്തകളില്‍ ചൂടിന്റെ ഉഷ്ണരസം.
ആര്‍ദ്രതയുടെ നയനരസം.
വളരെ ഇഷ്ടമായി ഈ "ഭാഷ"

SreeDeviNair.ശ്രീരാഗം said...

കുമാരന്‍,

വളരെ നന്ദി
സ്നേഹപൂര്‍വ്വം,
ശ്രീദേവിനായര്‍


മയില്‍പ്പീലി,

ദേവിയേച്ചിയുടെ മനസ്സിന്
ഒരിക്കലും മറവിയില്ല.

(കൊല്ലത്ത് തന്നെയാണോ?)

ഈ സ്നേഹത്തിനു
പകരംഎന്നും സ്നേഹം
മാത്രം!!!!!

സ്വന്തം,
ദേവിയേച്ചി


രമണിക,

അഭിപ്രായത്തിനുനന്ദി..
എന്നെന്നും സ്നേഹത്തോടെ
ശ്രീദേവിനായര്‍

Unknown said...

vikaarangal kadam vaangiyaal,
manushyan verum yanthram...
maraviyillaatha manassinum
ormappeduthalukal aavasyamaayi varum..
sneham naswaramaanennu Devyechi
paranjathum oru nimisham sathyamennu
njanum sammathikkunnu..
enikkariyaavunna oreyoru bhaasha,
ente ullinte ullil ninnu pirakunna
sneham...athu anaswaramaanennu
adutha nimisham njan thirichariyunnu...
nirakoottumaayi, njaanenna chithrathinte
srushtaavu kaalayavanikaykkullil
maranjathum niram mangiya chithramaayi,
nashtathinte kanakkedukkaanaakaathe
njanividethanneyundennathum
verum oru ormappeduthalaayi ariyuka...
-geetha-

SreeDeviNair.ശ്രീരാഗം said...

ഗീത,

ഓര്‍മ്മതന്‍ ചെപ്പിലൊളി
ഞ്ഞിരുന്നെന്നെനീ..
ഓര്‍മ്മപ്പെടുത്തുന്നുയെന്നു
മെന്നും....
ഓര്‍ക്കാതിരിക്കുവാനാവതി
ല്ലോമലേ,
ഓര്‍മ്മയിലെന്നും നീ
നിറഞ്ഞുനില്‍ക്കും.....!


സ്വന്തം,
ദേവിയേച്ചി

(മെയില്‍ നോക്കുക)
ദയവായി.....