Monday, November 23, 2009

അക്ഷരം വില്പനയ്ക്ക്



പഴകിയ അക്ഷരങ്ങള്‍ വില്ക്കാന്‍
അവര്‍ തയ്യാറായീ.
വാങ്ങാനെത്തിയവര്‍ നിരാശരായില്ല.
അക്ഷരച്ചന്തയില്‍ കാശിനു പത്ത് അക്ഷരം!



വിലനോക്കീ.തൂക്കം നോക്കീ,
കടലാസ്സിന്റെ ഗുണം നോക്കീ...
ഉറപ്പുനോക്കീ...!



ആക്രിക്കാരന്റെ കുട്ടയില്‍ പുസ്തകം
പൊട്ടിപ്പൊട്ടിച്ചിരിച്ചപ്പോള്‍ ഞാന്‍
ആശ്വസിച്ചു.
എന്റെ അക്ഷരം എന്റെ കൈയില്‍
ത്തന്നെയുണ്ടല്ലോ?


പുതിയ അക്ഷരങ്ങള്‍പേടിച്ച്
ചന്തയുടെ തിരുമുറ്റത്ത് കാത്തുനിന്നു,
ഉടയവനെയും കാത്ത്....


ഉത്തരം വന്നു;
നിങ്ങള്‍ ഒന്നുകില്‍ ഖദര്‍ അണിയുക.
അല്ലെങ്കില്‍ കാവിയെങ്കിലും.
അതുമല്ലെങ്കില്‍ ചുമപ്പ്.
അക്ഷരം നിരാശയോടെ
സ്വന്തം വസ്ത്രത്തില്‍ നോക്കീ..

മലയാളത്തിന്റെ സ്വന്തം വസ്ത്രം
നാണിച്ചു തലതാഴ്ത്തീ..
ഒപ്പം അക്ഷര ശുദ്ധിയും!



ശ്രീദേവിനായര്‍.

No comments: