അലകടലേ നീയെത്ര ധന്യ!
നിന്നിലലിയാന്‍ കൊതിക്കുന്ന
നിന്നെ മോഹിക്കുന്ന,
മനസ്സുകളില്‍ നീയിന്നും ആര്‍ദ്രയാണ്,
സൌമ്യയാണ്,അജ്ഞതയുംഅറിവുമാണ്.
നിന്നിലഭയംതേടുന്നഞാന്‍നിന്നിലെ
നന്ദിയുടെ ഉപ്പുമാത്രം.
പ്രപഞ്ചത്തിന്റെ നന്ദി
ആകെസ്വാംശീകരിച്ച നീ,
കരയിലെ നന്ദികേടിനെക്കണ്ടു കണ്ണീരൊ
ഴുക്കുന്നുവോ?
രക്തത്തിനും,കണ്ണുനീരിനും,
ജീവരസങ്ങള്‍ക്കും ഉപ്പു അലിയിച്ച
നിന്റെ അസ്തിത്വം
എന്നെ ഒരു ഉപ്പുപ്രതിമയാക്കിമാറ്റി
ക്കൊണ്ടേയിരിക്കുന്നു.
നന്ദികേടിന്റെ നാഴികകളില്‍
മനുഷ്യബന്ധങ്ങള്‍ക്ക്സ്നേഹം നല്കി
ഞാന്‍ സത്യത്തിന്റെ മഹാസമുദ്രത്തില്‍
അലിഞ്ഞു ചേരട്ടെ!
ശ്രീദേവിനായര്‍
10 comments:
Nice
:-)
Upasana
സുനില്‍,
വന്നതില്‍ സന്തോഷം..
ചേച്ചി
കവിതയൊക്കെ ഇഷ്ടപ്പെട്ടു..
നന്ദികേടിന്റെ നാഴികകളില്‍
മനുഷ്യബന്ധങ്ങള്‍ക്ക്സ്നേഹം നല്കി
ഞാന്‍ സത്യത്തിന്റെ മഹാസമുദ്രത്തില്‍
അലിഞ്ഞു ചേരട്ടെ!
ഇതെന്തെ ഇങ്ങനെ ഒക്കെ തോന്നാന്‍..?
ഒരു പഴയ ഗാനം - കടലേ നീല കടലേ നിന് ആത്മാവിനു നിറുന്ന ചിന്തകള്‍ ഉണ്ടോ ? -ഓര്‍മ്മിപ്പിച്ചു
മനോഹരം !
ഹാപ്പി ക്രിസ്തുമസ് !
ഇഷ്ടായി, വരികള്‍:)
കവിത നന്നായി, ചേച്ചീ
Nice..like it
നജീം,
നന്ദി...
രമണിക,
വളരെ സന്തോഷം
നന്ദി..
അരുണ്‍,
നന്ദി...
ശ്രീ,
വന്നതിനു നന്ദി..
the man to walk with,
Thanks...
ശ്രീദേവിനായര്‍
കവിത നന്നായെങ്കിലും ഇതിലെ ‘ഞാൻ’ ആരാണെന്നു മനസ്സിലായില്ലാട്ടൊ..
ഒരുപക്ഷെ,എന്റെ വിവരക്കേടാകും ഈ ചോദ്യം..
ആശംസകൾ..
സോണ,
നന്ദി...
വീ.കെ,
ഞാന്‍ എന്ന ഉപ്പു
പ്രതിമ യുടെ കാര്യ
മാണ് പറഞ്ഞിരിക്കുന്നത്.
നന്ദി...
ശ്രീദേവിനായര്‍
Post a Comment