നിലാവിലും വെയിലിലുംനിണമൊഴുക്കാം.
സങ്കല്പങ്ങളില് കാമം വിതറാം,
രതി പടര്‍ത്താം.
എന്നാലുമെന്റെ പ്രണയത്തിനു
നീ കാത്തിരിക്കരുത്,
ആത്മാവിനു വിലപേശരുത്.
ശരീരം ശിശിരകാലം പോലെ.
അതില്‍ സ്വപ്നവസന്തങ്ങള്‍
വിരിയിച്ചെടുക്കാന്മോഹങ്ങള്ധാരാളം.
ഏഴുരാവും പകലും മധുവിധു
ആഘോഷിക്കുക.
പക്ഷേഎന്നെ ഓര്‍ക്കരുത്.
നിനക്കായി മിടിക്കുന്ന ഹൃദയവും
നിന്നെ പൂട്ടിവച്ച മനസ്സും
എന്നും എന്റെ മാത്രം സ്വന്തം.
അതില്‍ നിറയെ ഭൂതകാലത്തിന്റെ
നൊമ്പരസ്പന്ദനങ്ങള്
ബാക്കിപത്രം പോലെ!
ശ്രീദേവിനായര്‍.
2 comments:
നിനക്കായി മിടിക്കുന്ന ഹൃദയവും
നിന്നെ പൂട്ടിവച്ച മനസ്സും
എന്നും എന്റെ മാത്രം സ്വന്തം.
പ്രേമം യഥാര്‍ത്ഥ പ്രേമം അല്ല സ്നേഹം ഇതാണ്!
രമണിക,
സ്നേഹം സുന്ദരമാണ്.
ഉപാധികളില്ലെങ്കില്‍!
അഭിപ്രായത്തിനു
വീണ്ടും നന്ദി.
ശ്രീദേവിനായര്‍
Post a Comment