Tuesday, February 23, 2010

വിശ്വാസം

വിശ്വാസം സോപ്പുകുമിള പോലെയാണ്,
എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം.


കണ്ണടച്ചു വിശ്വസിക്കുകയെന്നാല്‍;
കണ്ണടച്ചാല്‍,മാത്രമേ വിശ്വസിക്കാനാവൂ..
എന്നോ?

സൌഹൃദത്തിന്റെ മണല്‍പ്പരപ്പില്‍,
ചതിയുടെ കരിക്കട്ടകള്‍ വിതറുമ്പോള്‍;
അവിടെ ഒരു ബന്ധം തകരുന്നു.
പകരം കനല്‍ക്കട്ടകള്‍ രൂപം കൊള്ളുന്നു.


ഇപ്പോള്‍;
വിടവാങ്ങലിന്റെ വിതുമ്പലുകളില്ല,
രോഷത്തിന്റെ നിശ്വാസങ്ങള്‍ മാത്രം!ശ്രീദേവിനായര്‍

5 comments:

കമ്പർ said...

വിശ്വാസം അതല്ലേ എല്ലാം ചേച്ചീ...
ആദ്യ വെടി എന്റെ വക ഇരിക്കട്ടെ...
ഠേ...ഠേ....
ഒന്നല്ല..രണ്ടെണ്ണം

കൊട്ടോട്ടിക്കാരന്‍... said...

കവിത നല്ലത്..

വിശ്വാസം സോപ്പുകുമിള പോലെയാണ്,
എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം.

വിയോജിയ്ക്കുന്നു...

ramanika said...

കവിത ishttapettu
വിശ്വാസം അതല്ലേ എല്ലാം ?

അഭി said...

കവിത ഇഷ്ടപ്പെട്ടു
എല്ലാം ഒരു വിശ്വാസം അല്ലെ

SreeDeviNair.ശ്രീരാഗം said...

ഞാനും വിശ്വസിച്ചിരുന്നു..

എല്ലാപേരെയും,
എന്നാല്‍ എന്റെ സ്വന്തം
പാസ് വേര്‍ഡ് ഹാക്ക്
ചെയ്യുന്നതുവരെയും.

അങ്ങനെ ഞാന്‍..

twitter,
face book,
kootam..

എല്ലാം സ്വയം ഒഴിവാക്കീ..

ഇപ്പോള്‍ പറയൂ..
ആരാണ്...നല്ല സുഹൃത്ത്?
എങ്ങനെ തിരിച്ചറിയും?

സ്വന്തം,
ശ്രീദേവിനായര്‍.