Tuesday, June 29, 2010

ഭ്രമം





മനസ്സിനുള്ളിലെ അതിശയങ്ങളുടെ
കെട്ടഴിച്ചെടുത്താല്‍,
ഏറ്റവും വിചിത്രമായത് ഭ്രമങ്ങളാണ്.



ഏതിനോടും,എന്തിനോടും,
ഏതു നിമിഷവും തോന്നുന്ന
ഭ്രമങ്ങള്‍!

അതിനടുത്ത് ഭദ്രമായിരിക്കുന്നതോ?
ജല്പനങ്ങള്‍.

ഒന്നിനോടും മമതയില്ലാത്ത മനസ്സിന്റെ,
അപൂര്‍ണ്ണവും,അപക്വവുമായ ചിന്തകള്‍.


അതുകഴിഞ്ഞാല്‍?
സ്വയമറിയാതുള്ള
ആത്മസംഘര്‍ഷങ്ങള്‍,
ആത്മസംയോഗങ്ങള്‍,
ആത്മാഭിലാഷം....
പിന്നെ,
ആത്മരോഷവും,ആത്മപ്രശംസയും!




ശ്രീദേവിനായര്‍.

6 comments:

k.n.sureshkumar said...

a philosophical poetry... congrats

k.n.sureshkumar

Pranavam Ravikumar said...

Good flow of thoughts!!!

Faisal Alimuth said...

മനസ്സ് അതൊരതിശയംതന്നെ..!!

ramanika said...

മനസ്സ് ഒരു മാന്ത്രിക കുതിര ....

kambarRm said...

എന്തിനോടെങ്കിലും ഭ്രമമില്ലാതെ എങ്ങനെയാ ജീവിക്ക്യാ....ചേച്ചീ.
കവിത കൊള്ളാം..

Mahesh Cheruthana/മഹി said...

ഈ ചിന്തയും ഭ്രമിപ്പിക്കുന്നു!