Wednesday, August 4, 2010

ആവേശം.

ആശകളെന്നും ആശിക്കാനുള്ളതാണ്,
അനുഭവിക്കാനുള്ളതല്ല.
ആത്മനൊമ്പരങ്ങള്‍ അനുസരണയില്ലാത്ത
വികൃതിക്കുട്ടികളാണ്,


അവ അസമയങ്ങളില്‍ അലറിക്കരയുന്നു.
അലോസരപ്പെടുത്തുന്നു.

അസ്തമയ സൂര്യന്റെ ആകാംക്ഷയില്‍,
ആനന്ദം ആവേശമാക്കിയ അലയാഴി,
അണയുന്ന സൂര്യനെ അരുമയായ്,
അലിയിച്ചുആത്മസംതൃപ്തി നേടുന്നു.

ആകാശവും,ആവേശവും ഒരേപോലെ,
അകലങ്ങളില്‍ അഭയം തേടുന്നു!

ശ്രീദേവിനായര്‍.
(ഇരുളിന്റെ വേദാന്തം)

4 comments:

Pranavam Ravikumar said...

ആകാശവും,ആവേശവും ഒരേപോലെ,
അകലങ്ങളില്‍ അഭയം തേടുന്നു

Good Thoughts!

Regards

Kochuravi :=)

nakkwt said...

ഈ ശ്രീദേവി എന്ത് തന്നെ എഴുതിയാലും പോന്നായിപോകുന്നല്ലോ "ഇതില്‍ എതുവരിയെടുതാ ഞാന്‍ മനോഹരം എന്ന് പറയുക അതുകൊണ്ട് മനോഹരമായ ഈ കവിത മുഴുവന്‍ ചേര്‍ക്കുന്നു "
ആശകളെന്നും ആശിക്കാനുള്ളതാണ്,
അനുഭവിക്കാനുള്ളതല്ല.
ആത്മനൊമ്പരങ്ങള്‍ അനുസരണയില്ലാത്ത
വികൃതിക്കുട്ടികളാണ്,
അവ അസമയങ്ങളില്‍ അലറിക്കരയുന്നു.
അലോസരപ്പെടുത്തുന്നു.
അസ്തമയ സൂര്യന്റെ ആകാംക്ഷയില്‍,
ആനന്ദം ആവേശമാക്കിയ അലയാഴി,
അണയുന്ന സൂര്യനെ അരുമയായ്,
അലിയിച്ചുആത്മസംതൃപ്തി നേടുന്നു.

ആകാശവും,ആവേശവും ഒരേപോലെ,
അകലങ്ങളില്‍ അഭയം തേടുന്നു!

Very Very good Keep it up

SreeDeviNair.ശ്രീരാഗം said...

രവികുമാര്‍,
അഭിപ്രായത്തിനു
നന്ദി...

സസ്നേഹം,
ശ്രീദേവിനായര്‍.

SreeDeviNair.ശ്രീരാഗം said...

അബ്ദു,

മനസ്സ് ഒരു മഴപോലെ....
അടുക്കുന്നവന് അലങ്കാരവും,
അറിയാത്തവന് അതിശയവും!


ശ്രീദേവിനായര്‍.