Monday, November 15, 2010

പനിനീര്‍പ്പൂവ്

നീ,
നമ്മുടെ ശരീരത്തെ മറക്കുക.
ആത്മാവിനെ തെരയുക.
നമ്മുടെ പ്രണയം ദേശകാലഭേദമൊക്കെ
മറന്ന്,
യുഗയുഗങ്ങളായി അലഞ്ഞു തിരിയുന്ന
പ്രണയ സാഫല്യത്തെ പൂര്‍ത്തീകരിക്കട്ടെ!


അവിടെ നമുക്ക് ഉടയാടകളില്ല.
രതിബന്ധങ്ങളില്ല,
നീയും ഞാനുമെന്ന ഭേദമില്ല.

നിന്റെ പ്രണയത്തിനു പകരം തരാന്‍
എന്റെ ആത്മാവില്‍ പൂത്തുലഞ്ഞ
പ്രതീക്ഷയുടെ ഒരു പനിനീര്‍പ്പൂവുമാത്രം!

അതിലിറ്റു വീഴുന്ന ഓരോപനിനീര്‍ത്തുള്ളിയും
നീ എന്നില്‍ നിറയ്ക്കുന്ന സ്നേഹത്തിന്റെ
ജീവതന്തുക്കളാവട്ടെ!




ശ്രീദേവിനായര്‍.

5 comments:

ramanika said...

നിന്റെ പ്രണയത്തിനു പകരം തരാന്‍
എന്റെ ആത്മാവില്‍ പൂത്തുലഞ്ഞ
പ്രതീക്ഷയുടെ ഒരു പനിനീര്‍പ്പൂവുമാത്രം!



മനോഹരം ..........

വീകെ said...

ആശംസകൾ....

SreeDeviNair.ശ്രീരാഗം said...

ramanika,

സന്തോഷം.

SreeDeviNair.ശ്രീരാഗം said...

വീ.കെ,

നന്ദി.

ഏ.ആര്‍. നജീം said...

ഞാന്‍ നീ തന്നെയെന്നും നീ ഞാന്‍ തന്നെയെന്നും തിരിച്ചറിയുന്നതോടെ പ്രണയം സാഫല്യമാകുന്നു..
അത്തരം പ്രണയങ്ങള്‍ ദേശകാലങ്ങള്‍ കടന്നു എന്നും നിലനില്‍ക്കും എന്നോര്‍മ്മിപ്പിക്കുന്ന നല്ല കവിതക്ക് അഭിനന്ദനങ്ങള്‍