മുകുളാര്ദ്രഭാവങ്ങള് വിങ്ങുമ്മനസ്സിലായ്,
മലര്തിങ്ങിനിന്നൂയിന്നാര്ദ്രമായീ.
മേഘാര്ദ്രവര്ഷം കനിഞ്ഞുനല്കീവീണ്ടും,
മോഹാര്ദ്രമായീയെന് മിഴിനിറഞ്ഞൂ.
മഴപെയ്തു ആര്‍ദ്രമായ് മിഴിതുറന്നൂ,
മഴനീര്‍ത്തുള്ളികള്‍ കഥപറഞ്ഞൂ.
മനമറിയാതാശകള് തുടുതുടുത്തൂ,
ഒരു മഴത്തുള്ളിയോളമായുസ്സുമായീ!
ശ്രീദേവിനായര്‍.
3 comments:
നല്ല കവിത.
വളരെയിഷ്ടമായി.
ഒരു മഴത്തുള്ളിയോളമായുസ്സുമായീ!...അത്ര മാത്രം
വളരെയിഷ്ടമായി.
Post a Comment