Sunday, March 27, 2011

തീരം




തിരമാലകളെത്തേടിയലഞ്ഞൊരു,
തീരമണഞ്ഞമണല്‍ത്തരിഞാന്‍;
തീരാമോഹനസ്വപ്നമലിഞ്ഞൊരു,
തീരമടിഞ്ഞുഅലിഞ്ഞൂഞാന്‍.


മണല്‍ത്തരിമേലേ ചെറുകാറ്റുകളായ്,
പ്രണയസമീരന്‍ തഴുകുമ്പോള്‍;
മറ്റൊന്നിനെയുമറിയാതറിയും,
മണ്ണില്‍മയങ്ങിയവിണ്ണിനെഞാന്‍.


ഓര്‍ക്കാറുണ്ടീകടലിനെയെന്നും,
ഓര്‍മ്മയിലെന്നുമുണര്‍വ്വുകളായ്;
ഒരുമിക്കാനായ്ക്കഴിയാത്തൊരു-
നിറകടലലയെന്നുംകണ്ണീരായ്.



ശ്രീദേവിനായര്‍.

3 comments:

Sabu Kottotty said...

"മണല്‍ത്തരിമേലേ ചെറുകാറ്റുകളായ്,
പ്രണയസമീരന്‍ തഴുകുമ്പോള്‍..."
വരികളില്‍ തിരുത്ത് ആവശ്യമില്ലേ...?
ചെറുകാറ്റുകളും സമീരനും , ആവര്‍ത്തനം അരോചകമുണ്ടാക്കുന്നു.

ചെറുതെങ്കിലും ആശയസമ്പുഷ്ടിയുള്ള കവിത. ചിന്തോദ്ദീപകം...

nakkwt said...

"manoharam"

inzight said...

gud..