Sunday, June 24, 2012

യാത്ര



അണയും സന്ധ്യതന്‍ കിരണമന്ത്യമായ്
വിടപറഞ്ഞുനിന്നുയിന്നു പടിയിറങ്ങിയോ?
പിന്‍ വാങ്ങിയോ പിന്തിരിഞ്ഞുവോ
പിന്‍ വാതിലാദ്യമായി പകുതിചാരിയോ?

പുണരുവാന്‍ കൊതിച്ചൊരീ രാത്രി വിങ്ങിയോ?
പിന്‍ വിളികളുണ്മയെ ഉണര്‍ത്തിനിന്നുവോ?
പുറവാതിലായിരങ്ങളഭയമേകിയോ?
ആയിരംജന്മവുമൊത്തുചേര്‍ന്നുവോ?


ജനിമൃതികളൊക്കെവേ പകച്ചുനിന്നുവോ?
ജന്മമെന്ന മിഥ്യയെക്കടല്‍ കടത്തിയോ?
സ്വപ്നസാഗരങ്ങള്‍ വീണ്ടും കണ്‍ തുറന്നുവോ?
ഒരായിരം സ്വപ്നവും ചിതറിവീണുവോ?




ശ്രീദേവിനായര്‍
  
 

2 comments:

Anonymous said...

വിടപറഞ്ഞുനിന്നുയിന്നു പടിയിറങ്ങിയോ? '' നിന്നുയിന്നു '' ennathu manassilaayilla.
(kavitha nannaayi ketto.)

SreeDeviNair.ശ്രീരാഗം said...

നിന്നുയിന്നു....എന്നാല്‍


വിടപറഞ്ഞു...നിന്ന്...ഇന്ന്....
അതായത്...വിടപറഞ്ഞുനിന്നുയിന്നു...


നന്ദി......
ശ്രീദേവിനായര്‍