Tuesday, January 1, 2013

ഞാന്‍

മനസ്സ് ഒരു അറിയാക്കടല്‍ പോലെ
അതില്‍ അലകള്‍ താണ്ടുക വിധിപോലെ.
പറവതന്‍ ചിറകുമേല്‍ ഞാനിന്നും
പഴിചാരാതെയിരിപ്പുണ്ട്.



വഴിയറിയാതൊരു മനസ്സിന്‍ മതിലുകള്‍
വാമൊഴിയാലിന്നു പഴിക്കുമ്പോള്‍
വരമൊഴിയാലവ യെഴുതി ഞാനെന്‍
വിധിമേല്‍ ചാരി നില്‍പ്പുണ്ട്.

നിറമിഴികണ്ടു ഞാനിന്നും
നിണമാണെന്നു ധരിക്കുന്നു.
നിറമില്ലാത്തൊരു മോഹവുമായ്
നിലയില്ലാതെ നില്‍പ്പുണ്ട്.









ശ്രീദേവിനായര്‍

“സ്നേഹിതര്‍ക്കെല്ലാം നവവത്സരാശംസകള്‍ “          

2 comments:

ajith said...

മനസ്സൊരു അറിയാക്കടല്‍ പോലെ....!!

മനോഹരം

SreeDeviNair.ശ്രീരാഗം said...

അജിത്,
നന്ദി....