Thursday, November 7, 2013

ഉണ്മ




നിണംകൊണ്ടു പൊതിയാംനിന്നാത്മാവിനെയിന്നുഞാന്‍
മാംസത്തിന്‍ മാസ്മര ലഹരിയാല്‍ തലോടിടാം,
എങ്കിലുമസ്ഥികള്‍കുത്തിനോവിച്ചെങ്കിലോ
പ്രണയത്തിന്‍ ശക്തിയില്‍ വിസ്മരിച്ചീടുനീ!

പ്രണയമെന്നെന്നും നമുക്കു കൊണ്ടാടുവാന്‍
വിരഹിയാമെന്നുടെ ഉടല്‍ തഴുകീടുക,
അന്തരാത്മാവിനെക്കണ്ടുഞെട്ടാതെനീ
മധുരസ്മരണയാല്‍ വിരഹിയായ് ത്തുടരുക!

ഒരുനാളിലുണ്മയാലൊത്തുചേര്‍ന്നെങ്കിലോ,
ശപ്തമീ മിഥ്യതന്‍ ചിന്ത മറക്കുക
എവിടെയോ കണ്ടൊരു സ്വപ്നകുടീരത്തിന്‍
അരികിലായ് കാണുമെന്‍ ഓര്‍മ്മനിന്‍ സ്മരണയില്‍  .

പിരിയുവാനാവാത്ത ആത്മബന്ധങ്ങളില്‍
തുടരുവാനാവാതെ കുഴയുമീ ജീവിതം,
എങ്കിലുമാത്മാവിന്‍ ശക്തമാം വീചിയില്‍
അലതല്ലിയലസമായ് ഒഴുകുന്നു കദനങ്ങള്‍ !



ശ്രീദേവിനായര്‍

4 comments:

ബൈജു മണിയങ്കാല said...

മനോഹരം എന്തും ഒഴുകട്ടെ ഒഴുകുന്നതെന്തും കൂടുതൽ ശുദ്ധമാകും

ajith said...

പ്രണയത്തിന്‍ ശക്തിയില്‍ വിസ്മരിച്ചുപോകുക!

SreeDeviNair.ശ്രീരാഗം said...

ബൈജു,

അജിത് ,

അഭിപ്രായത്തിനു നന്ദി...


ശ്രീദേവിനായര്‍

Unknown said...

The poem UNMA depicts a universal theme which which neither time or space can erase.