Friday, February 26, 2016

പുതുമഴ  (  ഗാനം )
------------

പുലർക്കാലസ്വപ്നത്തിൻ കുളിരിൽനിന്നും ഞാൻ ...
പുറകിലേയ്ക്കൊന്നുതിരിഞ്ഞു നോക്കി ........


ഒരു നിഴൽ പ്പാടിന്റെ മുഖശ്രീയായി ..
ഒരു ദുഃഖ ചിത്രത്തെ ക്കണ്ടപോലെ ..

വഴിപാടായ് കൊടുത്തതോ മിഴിനീർ  നിന്റെ ..
നിലവറ നിറച്ചതോ ദുഃഖങ്ങളോ ?

പുതുമണ്ണിൻ കനവുകൾ കൊഴിഞ്ഞപോലെ
പുതുനാമ്പിൻ മുളപൊട്ടി കരിഞ്ഞതാണോ ..?

പുതുമഴ നനഞ്ഞു  ഞാൻ കാത്തു നിന്നു
നിന്റെ മനമൊന്നു കുളിരാനായ് നോക്കി  നിന്നു  !ശ്രീദേവിനായർ 

No comments: