Friday, April 15, 2016


വസുധ
--------------

വസുധേ നിനക്കായ് കനിയും പ്രസാദം
കനിവിന്റെ നിറവായ്‌ ഹൃദയം   തരുമ്പോൾ .

ഇളംതെന്നൽ  മെല്ലെ ഒരുക്കീ  പുലർക്കാ ലം , 
മലർക്കാറ്റേറ്റു മയങ്ങുന്നീ ....... നിമിഷം !

മറുവാക്ക് ചൊല്ലാതെ  മുറിപ്പെടുത്താതെ  ,,നീ
മറ്റെന്തോ ചൊല്ലിപ്പിരിഞ്ഞുപോയീ ....!

പിരിയാത്തനൊമ്പരപ്പാടുമായിന്നും ഞാൻ
ഒരു മൊഴികേൾക്കുവാൻ കാത്തു നിന്നു .....!

ഇരവുകൾ മെല്ലെപ്പതം പറഞ്ഞുറങ്ങി
പിരിയുന്നഇണക്കിളിക്കൊക്കുരുമ്മി,,,,,

പിടയുന്ന മനസ്സുമായ് കാർമുകിൽ വിഷുപ്പക്ഷി     
പിറക്കാത്ത കുഞ്ഞിനേ കാത്തു നിന്നു ..!

കുയിലിന്റെ നാദത്തിൽ മനസ്സു പിടഞ്ഞൊരു
ചെറു കിളിയെന്തിനോ   സ്വയം മറന്നു

കുയിലമ്മക്കുഞ്ഞായ്  പിറക്കാൻ കഴിയാത്ത
വിധിയെപ്പഴിചാരി കാത്തിരുന്നു .....!



ശ്രീദേവിനായർ 

2 comments:

ajith said...

കവിത വായിച്ചു
ആശംസകൾ

SreeDeviNair.ശ്രീരാഗം said...

Thanks dear AJITH


SREEDEVINAIR.