അനേകജന്മങ്ങള്‍വ്രതമെടുത്തുചെയ്ത
കര്‍മ്മങ്ങളൊന്നും,
എന്നെലക്ഷ്യപ്രാപ്തിയിലേയ്ക്ക്
നയിച്ചില്ല.
അവയെല്ലാം അറിവില്ലായ്മയുടെ
പ്രതിരൂപങ്ങളായിഭവിക്കുകയും
ചെയ്തു.
എന്നാല്‍,ആത്മാവിന്റെഅറിവില്‍നിന്നും
പ്രകാശമായെത്തിയ ഒരേഒരുകര്‍മ്മത്തില്‍,
ഞാന്‍ സായൂജ്യം നേടി.
ആ,കര്‍മ്മമാകട്ടെഎന്റെജന്മത്തെ
മോക്ഷപ്രാപ്തിയിലെത്തിക്കാന്‍
പ്രാപ്തവുമായിരുന്നു.
അമ്പലങ്ങള്‍തോറും കയറി
ഭഗവാനെ വലം വച്ചുതൊഴുതു.
പക്ഷേ,ഭഗവാന്‍ നോക്കിയിരുന്നതല്ലാതെ
പ്രസാദിച്ചില്ല.
എന്നാല്‍ മനസ്സ് പൂര്‍ണ്ണമായുംസമര്‍പ്പിച്ച്
ഒരുതവണവലംവച്ചുപ്രാര്‍ത്ഥി
ച്ചപ്പോള്‍ ഭഗവാന്‍ എന്നില്‍
പ്രസാദമായ് എത്തി.
ശ്രീദേവിനായര്‍.
14 comments:
manassaanu ellaam...
ഗോപക്,
നന്ദി..
നന്നായിരിക്കുന്നു,
രണ്‍ജിത്,
നന്ദി..
സമര്‍പ്പണത്തിന്‍ പൂര്‍ണ്ണത
കണ്‍പീലി,
നന്ദി.
അമ്പലങ്ങൾ തോറും കയറി ഭഗവാനെ വിളിക്കുന്നവരെയാണൊ ഭഗവനിഷ്ടം അതൊ കർമ്മം ചെയുന്നവനെയാണോ?
siju,
മാനവസേവ തന്നെ
യാണ്,
മാധവസേവ.
ഞാന്‍ ആദ്യമായി ഈ വഴി വരുന്നതാണ്....
മൊത്തത്തില്‍ ഇഷ്ടപ്പെട്ടു...പക്ഷെ ഒരുപാട് നന്നാവാനുണ്ട്..ചേച്ചി...
എനിക്ക് കുറെ പോരായ്മകള്‍ തോന്നുന്നുണ്ട്...
എഴുത്തില്‍ സ്വന്തമായി കയ്യൊപ്പ് ഉണ്ടാക്കാന്‍ കഴിയട്ടെ....
ഹൃദയം നിറഞ്ഞ ആശംസകള്‍....
(വേര്‍ഡ് വേരിഫികാഷന്‍ എടുത്തു കളഞ്ഞൂടെ......?)
ഹന്‍ല്ലലത്ത്,
ആത്മാര്‍ത്ഥമായ
അഭിപ്രായത്തിന്
ചേച്ചിയുടെനന്ദി..
നന്നാക്കാന്‍ ശ്രമിക്കാം.
സ്നേഹത്തോടെ,
ചേച്ചി.
samarppanam poornmavumbol..
good post
A manto walk with,
നന്ദി..
അല്ലേലും മനസാക്ഷിയോളം വലിയ വഴികാട്ടി വേറെയുണ്ടോ...
-പെണ്‍കൊടി...
പെണ്‍കൊടി,
വളരെ നന്ദി..
Post a Comment