Thursday, October 9, 2008

നോവുകള്‍

എന്നെ വിട്ടുപോകാന്‍ വെമ്പുന്ന
ആത്മാവിന്റെ പിടച്ചില്‍ ഞാനറിഞ്ഞു.
നോവിന്റെ അനുഭവം പക്ഷേ ഞാന്‍
അറിഞ്ഞതേയില്ല!

യഥാര്‍ത്ഥത്തില്‍ ഞാന്‍ ദുഃഖങ്ങളൊന്നും
അറിയുന്നതേയില്ല.
എവിടെയും നിര്‍വ്വികാരതമാത്രം!

വര്‍ഷങ്ങള്‍ക്കുമുമ്പ് കടന്നുവന്ന
സമയം എന്റെ അറിവില്‍ രോദനമായ്
നിന്നിരുന്നു..

അത് കാലം എന്നെ കരയിപ്പിച്ച
കണക്കുകളേക്കാള്‍ എത്രയോ
ചെറുതായിരുന്നു!

അമ്മയുടെ ഉദരത്തിലെ സുരക്ഷിതത്വം
ഞാന്‍ പിന്നീടൊരിക്കലും
അറിഞ്ഞതേയില്ല!

നീണ്ടവര്‍ഷങ്ങള്‍ക്കുശേഷം,
അമ്മയോടുപോലും യാത്രപറയാതെ;
തിരിച്ചുപോകാന്‍ തയ്യാറെടുക്കുമ്പോള്‍,

ഞാനും,നന്ദിയില്ലാത്തവളായിപ്പോകുന്നു;
അറിയാതെയെങ്കിലും!


ശ്രീദേവിനായര്‍.

11 comments:

mayilppeeli said...

ദേവിയേച്ചീ,

വളരെ നന്നായിട്ടുണ്ട്‌...ഹൃദയത്തിന്റെ നോവുകള്‍ അപ്പാടെ പകര്‍ത്തിയപോലെ.....സ്നേഹത്തോടെ മയില്‍പ്പീലി

രഘുനാഥന്‍ said...

നല്ല കവിത ..ആശംസകള്‍

വിദുരര്‍ said...

ഒരു സാധാരണ വര്‍ത്തമാനം പോലെ, പരിഭവം പോലെ ഈ വരികള്‍.

SreeDeviNair.ശ്രീരാഗം said...

മയില്‍പ്പീലി,
നോവിനുള്ളിലും
സ്നേഹത്തിനു
മരണമില്ല.

സ്വന്തം,
ദേവിയേച്ചി.

SreeDeviNair.ശ്രീരാഗം said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...

രഘുനാഥന്‍,
വളരെ നന്ദി.

സസ്നേഹം,
ശ്രീദേവിനായര്‍.

SreeDeviNair.ശ്രീരാഗം said...

വിദുരര്‍,
അഭിപ്രായം
ഇഷ്ടമായി.
നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.

Sarija NS said...

“എന്നെ വിട്ടുപോകാന്‍ വെമ്പുന്ന
ആത്മാവിന്റെ പിടച്ചില്‍ ഞാനറിഞ്ഞു.“

ചേച്ചീ... ഈ വരികള്‍... ഹോ എനിക്കു വല്ലാതിഷ്ടപ്പെട്ടു.

SreeDeviNair.ശ്രീരാഗം said...

sarija,
അഭിപ്രായത്തിനു
വളരെ സന്തോഷം.

സ്വന്തം,
ചേച്ചി..

നഗ്നന്‍ said...

വിട്ടുപോകുന്ന
ആത്മാവിന്റെ പിടച്ചിലറിയുകയും
ഒപ്പം
നിര്‍വ്വികാരതയുടെ
മൂടുപടമണിയുന്നതുമെങ്ങിനെ?

എവിടെയോ വായിച്ചതോര്‍ക്കുന്നു:
"ജനിച്ചുവീണനേരത്ത്‌
ഞാന്‍
വാവിട്ടുകരഞ്ഞു;
അന്നു കരഞ്ഞതെന്തിനെന്ന്
ഇന്ന്
പറഞ്ഞുതരുന്നു."


www.nagnan.blogspot.com

SreeDeviNair.ശ്രീരാഗം said...

നഗ്നന്‍,
ഒന്നുകൂടിവായിച്ചു
നോക്കു..


സസ്നേഹം,
ശ്രീദേവിനായര്‍.