ജീവിതം, ഒരുപരീക്ഷണശാലപോലെ;
അതില്‍ഏതെല്ലാം വസ്തുക്കള്‍
പരീക്ഷണവിധേയമാണ്?
മനസ്സ്, എന്ന രാസത്വരകം എന്തിനോടും
ചേര്‍ന്ന് നില്ക്കാന് തയ്യാറാകുന്നു!
പരീക്ഷണ ഫലം വന്നുകഴിയുമ്പോള്‍,
പിന്മാറേണ്ടിയും വരുന്നു!
ജീവിതം,ഒരുകടങ്കഥ പോലെ;
മനസ്സിലാക്കാന്‍ കഴിയാത്ത,
ഒട്ടനവധി ചെറുകഥകളും,
ഉപകഥകളും,നിറഞ്ഞ ഒരു വലിയ
കടങ്കഥ!
അത് ചുരുളഴിയുമ്പോള്‍;
കഥയുടെ വരികളില്‍ കണ്ണീരിന്റെ
നനവ്!
ജീവിതം, ഒരു ആവര്‍ത്തനമാണ്;
ആരൊക്കെയോ,എവിടെയൊക്കെയോ,
വായിച്ചും,കേട്ടും പുതുമനഷ്ടപ്പെട്ട
ഒരു വിരസമായ ചരിത്രം!
അതില്‍ ഒന്നും പുതുമയുള്ളതല്ല;
പഴമയുള്ളതുമല്ല;
മടുപ്പ് തോന്നിക്കുന്ന ഒരു
മഹാ സംഭവം!
ശ്രീദേവിനായര്‍.
7 comments:
ശ്രീദേവീ,
കടം കഥയാണെന്നതു ശരിതന്നെ.
ആനന്ദക്കണ്ണീരിന്റെ ഉപ്പും നുണയാനാവുന്നില്ലേ?
ആവര്‍ത്തനവിരസതയുണ്ടെങ്കിലും പുതുമ തോന്നാറില്ലേ?
കവിതയില്‍ ചോദ്യമില്ലല്ലോ!
ആശംസകള്‍.
വിയോജിക്കുന്നു....വിയോജിക്കുന്നു....വിയോജിക്കുന്നു....
ലതി,
അഭിപ്രായത്തിനു
നന്ദി.
സസ്നേഹം,
ശ്രീദേവി.
ശിവ,
അനുഭവങ്ങള്‍,പലര്‍ക്കും
പലതാണ്.
അതില്‍ അഭിപ്രായങ്ങളും
വിഭിന്നമാകാം.
നന്ദി.
സസ്നേഹം,
ശ്രീദേവിനായര്‍.
ദേവിയേച്ചീ,
ജീവിതമൊരു കടങ്കഥ തന്നെയാണ് ഉത്തരം കിട്ടാത്ത കടങ്കഥ...ഓരോരുത്തരിലും രൂപവും ഭാവവും മാറിമാറി വരുമെന്ന വ്യത്യാസം മാത്രം...നന്നായിട്ടുണ്ട്....സ്നേഹത്തോടെ മയില്‍പ്പീലി
മയില്‍പ്പീലി,
നന്ദി..
സ്വന്തം,
ദേവിയേച്ചി.
ഇതൊന്നു വായിച്ചു നോക്കൂ...
http://orunimishamtharoo.blogspot.com/2008/10/blog-post_15.html
പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
ഇവിടെ പ്രതികരിക്കൂ..
Post a Comment