മനസ്സെന്ന മരീചികയില്‍ മറവിയെപ്പുണരാന്‍
മടികാണിച്ചുഞാനെന്നുംമനസ്സില്‍സൂക്ഷിക്കുന്ന
മഹാസംഭവമാണ് ഓര്‍മ്മകള്‍.
മൂടിപ്പുതച്ചുറങ്ങാന്‍ വെമ്പുന്ന അവയെ
മന്ദം മന്ദമെന്റെ വരുതിയിലാക്കി,
മനപ്പൂര്‍വ്വം മയക്കം അഭിനയിക്കുന്ന
മനസ്സാക്ഷിയെ ഞാന്‍ വശീകരിക്കുന്നു.
മറ്റെങ്ങോമറന്നുവച്ചമനസ്സിനെഉണര്‍ത്താന്‍
മറ്റെല്ലാംമറക്കാന്‍,ഉപദേശിക്കുമ്പോഴും
മാറ്റമില്ലാത്തമനസ്സുമായ്,
മനോഹരമായിച്ചിരിച്ച്,
മനസ്സിലേയ്ക്കെന്നും കടന്നുവരുന്നു.
മന്ദാരപ്പൂവുപോലെ,നിലാചന്ദ്രനെപ്പോലെ,
മധുരസ്മരണയുണര്‍ത്തുന്ന
മധുമന്ദഹാസവുമായ്,
മാറില്‍ ചേര്‍ന്നുമയങ്ങുന്നു.
മരണത്തില്‍ പോലും പിരിയാന്‍
മടിയാണെന്ന്മൌനമായിപ്പറഞ്ഞ്
മൂകാനുരാഗത്തിന്റെ
മാസ്മരചിന്തയിലൊരു
മകരമാസ സന്ധ്യപോലെമനസ്സില്‍
മങ്ങാതെ,മറയാതെ നില്ക്കുന്നു!
മാനം നിറയെ നക്ഷത്രങ്ങളും,
മന്ദമാരുതന്റെ തലോടലുമായ്
മനസ്സെന്ന മഹാനുഭാവന്
മനം മയക്കുന്ന ചിരിയുമായ്,
മതിമറന്നു നില്ക്കുന്നു!
ശ്രീദേവിനായര്‍.
8 comments:
ഈ കവിത ഇഷ്ടമായി.
ഓര്‍മ്മകള്‍ എന്നതിനു പകരം മറക്കാത്തത്.. എന്നായിരുന്നെങ്കില്‍ തലവാചകം മുതല്‍ ‘മ’ തുടങ്ങാമായിരുന്നു.
“മാനം നിറയെ നക്ഷത്രങ്ങളും,
മന്ദമാരുതന്റെ തലോടലുമായ്
മനസ്സെന്ന മഹാനുഭാവന്
മനം മയക്കുന്ന ചിരിയുമായ്,
മതിമറന്നു നില്ക്കുന്നു!“
-സുല്‍
സുല്‍,
പെട്ടെന്ന് അത്
ശ്രദ്ധിച്ചില്ലാ.
അതാണ് അങ്ങനെ
വന്നത്..
അഭിപ്രായത്തിനു
നന്ദി.
സസ്നേഹം,
ചേച്ചി..
ormakal unarnnirikkatte..
മരണത്തില്‍ പോലും പിരിയാന്‍
മടിയാണെന്ന്മൌനമായിപ്പറഞ്ഞ്
മൂകാനുരാഗത്തിന്റെ
മാസ്മരചിന്തയിലൊരു
മകരമാസ സന്ധ്യപോലെമനസ്സില്‍
മങ്ങാതെ,മറയാതെ നില്ക്കുന്നു!
നല്ല വരികള്‍.. ആശംസകള്‍..
a manto walkwith,
നന്ദി..
sree devinair.
സ്നേഹിതന്,
നന്ദി...
ശ്രീദേവിനായര്‍.
ഓർമ്മകൾ എനിക്കെന്നും പരീക്ഷണങ്ങളാണ്. ഒരിക്കലും ഇഷ്ടപ്പെടാത്തത്....
എങ്കിലും ഓർക്കേണ്ടെന്നു കരുതിയാലും ഓർത്തുപോകുന്നു.
നല്ല കവിത ശ്രീദേവീ
കനക,
അഭിപ്രായത്തിനു
വളരെ നന്ദി..
സസ്നേഹം,
ശ്രീദേവി.
Post a Comment