Friday, November 21, 2008

രാഗം

അറിയാതെശ്രുതിമീട്ടിയ..
മണിവീണയിന്നെന്റെ,
മനതാരിന്‍ മടിയില്‍മയങ്ങിവീണു...
മനമുരുകിരാഗങ്ങളാലപിച്ചൂ...

മധുമാസരാവിന്റെ മാദകഭംഗികള്‍,
അറിയാതെയെന്തിനോ കണ്‍തുടച്ചു..
കാമുകിയായിന്നുമാറിത്രിസന്ധ്യയും...
കാതരയായിന്നു നിന്നുപോയീ....

നീലക്കടല്‍ നീളേ നീളുന്ന മോഹത്തിന്‍
ആഴങ്ങള്‍ തെല്ലുമറിഞ്ഞതില്ല...
അഴലായെത്തിക്കരം പിടിച്ചിന്നവന്‍
വിടവാങ്ങിപ്പോയതുകണ്ടുനിന്നു..ഞാന്‍
വിരഹാഗ്നിതന്‍ ചൂടില്‍ യാത്രചൊല്ലീ...

2 comments:

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായി . എന്റെ ബ്ലോഗിലേക്കു സ്വാഗതം
തൃസന്ധ്യ എന്നല്ലേ ? ത്രിസന്ധ്യ അല്ലല്ലോ. വിരഹം പെട്ടന്നു മാറ്റാൻ കഴിയട്ടെ എന്നാശംസിക്കുന്നു

SreeDeviNair.ശ്രീരാഗം said...

മേഘമല്‍ഹാര്‍,
അഭിപ്രായത്തിനു നന്ദി.

പക്ഷേ..
ത്രിസന്ധ്യ തന്നെയാണ്.

അതായത്,മൂന്നുസന്ധ്യകള്‍
1,പ്രഭാതം,മദ്ധ്യാഹ്നം,സായാഹ്നം.
2,ത്രിസന്ധ്യയെന്നാല്‍,വഴിപോലെ
ഈശ്വരധ്യാനം ചെയ്യേണ്ട
സമയം,എന്നര്‍ത്ഥം..

സസ്നേഹം,

ശ്രീദേവിനായര്‍.