Thursday, November 6, 2008

സമയം

കാലം മാന്ത്രികവിരലുകളാല്‍
തലോടി,തിരിച്ചുപോകുന്നു.
എന്നും എപ്പോഴും അനുവാദത്തിന്
അവസരം തരാതെ.....

അറിയാത്ത ഭാവത്തില്‍,അലസമായി
അവന്‍ അന്ധനായ അതിഥിയെപ്പോലെ
അലോസരപ്പെടുത്തുന്നു.

അലതല്ലിയൊഴുകുന്ന അഴലുകള്‍
അവന്‍ അറിയാത്തതായി
അഭിനയിക്കുന്നു.

രാവും ,പകലും വന്നുപൊയ്ക്കൊണ്ടി
രിക്കുന്നു.
മഴയും മഞ്ഞും പ്രകൃതിയെപ്പുണര്‍ന്നു
മതിവരാതെ കടന്നുപോകുന്നു.
മൂടുപടം മാറ്റി നിലാവ് പുഞ്ചിരിക്കുന്നു.
കരിമ്പടം പുതച്ചുവീണ്ടും രാത്രിയോടൊപ്പം
മയങ്ങുന്നു.

ചപലവികാരങ്ങളെമൂടിപ്പുതച്ചചിന്തകള്‍
ഒരു വര്‍ഷത്തെ, ജീവിതത്തില്‍നിന്നും
അടര്‍ത്തിമാറ്റുന്നു!

പുലരിയെപ്രതീക്ഷിച്ച്,പുതുമണവാട്ടിയായി
അഭിനയിക്കുന്നനിശാഗന്ധിപ്പൂക്കള്‍,
ഓര്‍ക്കാറുണ്ടോ?
പിറന്നു വീഴാന്‍ വെമ്പുന്ന പുലര്‍ക്കാലം
നീണ്ടപ്രതീക്ഷകള്‍ക്കപ്പുറം,
നിശ്വാസമുതിര്‍ത്ത്,പഴയപുതപ്പിനുള്ളില്‍
ക്ഷീണിതയായി ഉറങ്ങുമെന്നും,

അന്ന് അവളുടെ ആയുസ്സിന്റെ ദൈര്‍ഘ്യം
ഒരു ദിവസംകൂടി,കുറഞ്ഞുകഴിഞ്ഞിട്ടു
ണ്ടാകുമെന്നും!


ശ്രീദേവിനായര്‍.

14 comments:

ആത്മ said...

വളരെ മനോഹരം!
വല്ലാത്ത ഒരാകര്‍ഷകത്വം മിക്ക കവിതകള്‍ക്കും!

പല കവിതകളിലേയും വരികള്‍ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ, മിക്കതും അപൂര്‍ണ്ണമായി നിര്‍ത്തുന്നതുപോലെ. പൂര്‍ണ്ണമായി ഒരാശയം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കൂ.
ഒരുപക്ഷെ, അല്‍പ്പം ധൃതികുറച്ചെഴുതിയാല്‍; അല്ലെങ്കില്‍, എഴുതിക്കഴിഞ്ഞ് നന്നായി പാകപ്പെടുത്താനൂംകൂടി സമയം കണ്ടെത്തിയാല്‍
ഇതിലും മനോഹരമാവും‍.

എനിക്ക് കവിതയെപ്പറ്റി വലുതായൊന്നും അറിയില്ല.
എഴുതിയത് തെറ്റായിപ്പോയെങ്കില്‍ ക്ഷമിക്കുമല്ലൊ,

എല്ലാവിധ ആശംസകളും നേരുന്നു!
സസ്നേഹം,

വിദുരര്‍ said...

കവിക്ക്‌ കാലത്തിന്റെ കുത്തിയൊഴിക്കിനെക്കുറിച്ചിങ്ങിനെ ശാന്തമായി പറയാം. (നന്നായി കവിത)

ആത്മ പറഞ്ഞതിനോട്‌ യോജിക്കുന്നു.
(എന്തുകൊണ്ടോ ബ്ലോഗെഴുത്തുകാര്‍ മിക്കവാറും മിനുക്കു പണികളിലേര്‍പ്പെടാറില്ലെന്നു തോന്നുന്നു)
വെട്ടിയും വെട്ടി തിരുത്തിയും വീണ്ടും വീണ്ടും... അങ്ങിനെ വരട്ടെ വീണ്ടും വരികള്‍, കവിതകളാവുമ്പോള്‍ അങ്ങിനെയതു മനോഹരമാവും.

SreeDeviNair said...

ആത്മാ,

പറഞ്ഞതു ശരിയാണ്
ഞാന്‍ നേരെ ബ്ലോഗിലോ
ട്ട് ചിലപ്പോള്‍ എഴുതുകയാ
ണ്,പതിവ്.

ഒരു നിമിഷത്തെ ചിന്തകള്‍
മാറുന്നതിനുമുന്‍പ്
എഴുതിത്തീര്‍ക്കുന്നവയാണ്
ഇതെല്ലാം...

ഇനി നന്നാക്കാന്‍ ശ്രമിക്കാം.


അഭിപ്രായത്തിനു
നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.

SreeDeviNair said...

വിദുരര്‍,

അഭിപ്രായം മാനിക്കുന്നു.

ഇനി അങ്ങനെ,ചെയ്യാം.

സസ്നേഹം,
ശ്രീദേവിനായര്‍.

ഉപാസന || Upasana said...

പുലരിയെപ്രതീക്ഷിച്ച്,പുതുമണവാട്ടിയായി
അഭിനയിക്കുന്നനിശാഗന്ധിപ്പൂക്കള്‍,
ഓര്‍ക്കാറുണ്ടോ?

നന്നായി മാഢം
:-)
ഉപാസന

SreeDeviNair said...

ഉപാസന,

അഭിപ്രായത്തിനു
നന്ദി...

സ്വന്തം,
ചേച്ചി.

My......C..R..A..C..K........Words said...

nallavarikalaanu.... kollaam....

SreeDeviNair said...

സുനിത്,

വളരെ നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.

lakshmy said...

നന്നായിരിക്കുന്നു

SreeDeviNair said...

ലക്ഷ്മി,
നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.

ചെറിയനാടൻ said...

ചേച്ചീ,

കവിത നന്നായിരിക്കുന്നു; നല്ല ആശയവും.

പിന്നെ ഇതെല്ലാം എഴുതുന്നത് ശ്രീദേവിനായർ ആണെന്നിരിക്കേ എല്ലാ കവിതയുടേയും അടിയിൽ വീണ്ടും പേരുകൊടുക്കേണ്ട കാര്യമുണ്ടോ?

SreeDeviNair said...

ചെറിയനാടന്‍,

അതൊരു ശീലമായതാണ്,
ഇനി ഒഴിവാക്കാം.

സസ്നേഹം,
ചേച്ചി..

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

SreeDeviNair said...

ജോയിസ്,
അഭിപ്രായത്തിനു
നന്ദി..

സ്നേഹത്തോടെ,
ചേച്ചി.