Thursday, January 1, 2009

ഞാനിങ്ങനെ

എന്നുടല്‍ കാണാത്ത ആത്മാവിനെയിന്നുഞാന്‍
എന്നുയിര്‍കാണാന്‍ വിളിക്കുന്നുമൃദുലമായ്...
മോഹങ്ങള്‍ കാണാത്തചിന്തയെഞാനിന്നും
മെല്ലെവിളിക്കുന്നെന്മനസ്സിനെക്കാണാനായ്...

ആശതന്‍ ഭാരംസഹിക്കവയ്യാതെഞാന്‍,
ആശങ്കതന്നോട്കൂട്ടിനായ്കേഴുന്നു..
ചിന്തകള്‍ വീണ്‍വാക്കുചൊല്ലിപ്പിരിയുന്നു..
ചിന്തിക്കാതെന്നുള്ളമാലോലമാടുന്നു...

കൈവിട്ടമോഹങ്ങള്‍കാത്തുഞാന്‍നില്‍ക്കുന്നു
കാണാത്തസൌഹൃദപൂങ്കാവനംതന്നില്‍..
കേള്‍ക്കാത്ത ശബ്ദങ്ങള്‍സ്വപ്നങ്ങളായെന്റെ,
ആത്മാവിലെന്നുമണയാതെ നില്‍ക്കുന്നു!

10 comments:

sreeNu Guy said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

ജെപി. said...

"കൈവിട്ടമോഹങ്ങള്‍കാത്തുഞാന്‍നില്‍ക്കുന്നു
കാണാത്തസൌഹൃദപൂങ്കാവനംതന്നില്‍">


നല്ല വരികള്‍

SreeDeviNair said...

ശ്രീനു,

നന്ദി..

SreeDeviNair said...

ജെ.പി സര്‍,

അഭിപ്രായത്തിന്
നന്ദി...

...പകല്‍കിനാവന്‍...daYdreamEr... said...

ചേച്ചി, നല്ല വരികള്‍..
ആശംസകള്‍....

SreeDeviNair said...

അനുജന്,

അഭിപ്രായത്തിന്.
നന്ദി..
സ്വന്തം,
ചേച്ചി...

സൂര്യോദയം said...

Good one :-)

SreeDeviNair said...

സൂര്യോദയം,

നന്ദി...

ശിവ said...

ഈ വരികളും നന്നായി, പ്രത്യേകിച്ചും അവസാന വരികള്‍....

SreeDeviNair said...

ശിവ,
നന്ദി..