Wednesday, January 21, 2009

അനുകരണം

അങ്ങനെ ,എനിയ്ക്കും കിട്ടിഒരു
അനുകരണ സുഹൃത്തിനെ;
അനുകരണം,അഭിനന്ദനമാണോ?
അറിയില്ല....!

അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു...
അവന്റെ പുഞ്ചിരി,വഞ്ചനയായിരുന്നുവോ?


എന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല;പക്ഷേ
എന്റെവരികളെതിരിച്ചറിഞ്ഞു!
ഞാന്‍, എന്റെ വരികളിലൂടെ
എന്നെക്കാണാന്‍ ശ്രമിക്കുമ്പോള്‍;

അവന്‍ എന്റെ വരികളിലൂടെലോകം
കാണാന്‍ വെമ്പി....വിതുമ്പി!

അവന്‍, ഞാനറിയാതെ എന്റെ
വരികള്‍ കടംവാങ്ങി..

പക്ഷേ,എന്റെ വാക്കുകള്‍ അവന്റെ
വരികളില്‍ തലപൊക്കി നിന്നു!
അവ,അവനെനോക്കിപരിഹസിച്ചു!

ജനം പൊട്ടിച്ചിരിച്ചു;
പകച്ചു,നിന്നു!
എന്റെ വരികള്‍ എന്റേതുമാത്രമാണെന്ന്
ആര്‍ക്കാണ് അറിയാത്തത്?

സ്വന്തം കുഞ്ഞിനെ തിരിച്ചറിയാന്‍
ഏതു അമ്മയ്ക്കാണ് കഴിയാത്തത്?

“അ യില്‍ തുടങ്ങി അം“ ഇല്‍
അവസാനിക്കുന്ന എന്റെ ലോകത്തില്‍

എന്റെ
വഴികളില്‍,വരികളില്‍,
വാക്കുകളില്‍,വകതിരിവുകാട്ടാതെ,
വകഞ്ഞുമാറ്റിയ വഴിയേ
വട്ടം ചുറ്റുന്ന,
വാക്കുകള്‍ ,
“വിക്കുന്ന....വഞ്ചനയെ“
വാതോരാതെ,
വിമര്‍ശിക്കാന്‍ ...
വാക്കുകളില്ലാതെ,
തളരുമെന്നോ,
തകരുമെന്നോ,ഞാന്‍ കരുതുന്നില്ല!

കാരണം...
എന്റെ..കവിത എന്റേതുമാത്രം;
എന്റെ വരികള്‍ എന്റേതുമാത്രം;
എന്റെ ശൈലി എന്റേതുമാത്രം;

കാക്കയ്ക്കും തന്‍ കുഞ്ഞ്
പൊന്‍ കുഞ്ഞ്!
എന്നല്ലേ പ്രമാണം?


ശ്രീദേവിനായര്‍.

17 comments:

mayilppeeli said...

ദേവിയേച്ചീ, ഇതാരാണിപ്പോള്‍ ചേച്ചിയുടെ കവിതകളെ കോപ്പിയടിച്ച വീരന്‍.....കവിതയിലൂടെ അയാള്‍ക്കു കൊടുത്ത മറുപടിയും കൊള്ളാം.....

ഓ:ടോ: എന്നെ മറന്നിട്ടില്ലല്ലോ അല്ലേ......?

OAB said...

ചേച്ചീടെ മനസ്സിലുള്ളത് ആർക്കും അനുകരിക്കാൻ പറ്റില്ലല്ലൊ. അതു മതി എനിക്ക്.

SreeDeviNair said...

മയില്‍പ്പീലി,
അനിയത്തിക്കുട്ടിയെ
മറക്കാന്‍ ഒരിക്കലും
ചേച്ചിയ്ക്കാവില്ല...

ആരെയും വെറുക്കാനും!
പിന്നെ,ചോദിച്ചകാര്യം,
പിന്നീട് പറയാം..
(വായനക്കാര്‍
കണ്ടുപിടിക്കട്ടെ)

സ്വന്തം,
ചേച്ചി...

SreeDeviNair said...

OAB,
ശരിയാണ്
മനസ്സിലുള്ളത്ആര്‍ക്കും
മോഷ്ടിക്കാന്‍ പറ്റില്ലല്ലോ?
അല്ലേ?
അനുകരിക്കാനും!

സ്വന്തം,
ചേച്ചി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അനുകരണം അബദ്ധമാണ് പലപ്പോഴും

ഏ.ആര്‍. നജീം said...

ഓഹോ.. അങ്ങിനേയും ഒരു സംഭവം ഇവിടെ ഉണ്ടായോ...?

അടിച്ചു മാറ്റിക്കോട്ട ടീച്ചറേ.. ആ വരികള്‍ ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ.. അത് ഒരു അംഗീകാരമായ് കരുതാം എന്താ...?

എന്നാലും ആ സഹൃദയനെക്കൂടെ ഒന്ന് പരിചയപ്പെടുത്തിക്കൂടെ..?

SreeDeviNair said...

പ്രിയ,
ഞാന്‍ സത്യമാണ്
പറഞ്ഞത്...
കണ്ടപ്പോള്‍ വിഷമം
തോന്നി..

സ്വന്തം,
ചേച്ചി..

SreeDeviNair said...

നജീം,

എന്റെ ഗദ്യകവിതകള്‍
കേമമാണെന്ന് ഞാന്‍
വിശ്വസിക്കുന്നില്ല...

എങ്കിലും,അതു
അപഹരിക്കപ്പെടുമ്പോള്‍
ഒരു വിഷമം...

അതാണ് ഇങ്ങനെ എഴുതാന്‍
കാരണം.എന്റെ മര്യാദകൊണ്ട്
ഞാന്‍ തല്‍ക്കാലം പേരു
പറയുന്നില്ല..ഇനിയും അയാള്‍

ആവര്‍ത്തിക്കുകയാണെങ്കില്‍
തെളിവു സഹിതം ഞാന്‍
ബ്ലോഗിലിടാം!

സസ്നേഹം,
ശ്രീദേവിനായര്‍

...പകല്‍കിനാവന്‍...daYdreamEr... said...

അതാരാ ചേച്ചി... ?ഒന്നും, മനസ്സിലായില്ല...

SreeDeviNair said...

അനുജാ,

നിയന്ത്രിച്ചിട്ടും കഴിയാത്തതു
കൊണ്ടാണ്,ഇങ്ങനെ
എഴുതിപ്പോയത്!

നമ്മളുടെ ചിന്തകളാണ്
കവിതയിലൂടെ പുറത്തു
വരുന്നത് അല്ലേ?

അതു ഒരു കൂസലുമില്ലാതെ,
അനുകരിക്കപ്പെടുമ്പോള്‍
മാത്രമേ.അതിന്റെ വേദന
അറിയാന്‍ കഴിയൂ...

ഏതായാലും ഒരുതവണ
അയാളോടു ക്ഷമിക്കുന്നു!
ഇനിയും തുടര്‍ന്നാല്‍
ലോകം അറിയുന്ന തരത്തില്‍
വേണ്ടതു ചെയ്യും...

ബ്ലോഗില്‍ ഈകവിത
എഴുതിയത്...
അയാള്‍ക്കുള്ള താക്കീതാണ്..

കണ്ടറിഞ്ഞില്ലെങ്കില്‍...
കൊണ്ടറിയും..
എന്നല്ലേ?

സ്വന്തം,
ചേച്ചി

lakshmy said...

അനുകരണവും മോഷണവുമൊക്കെ കലകളാണെന്ന് വാദിച്ചേക്കുമോ ആ ‘മോഷ്ടാവ്’?!!

SreeDeviNair said...

ലക്ഷ്മി,

(വിവരവും
വിദ്യാഭ്യാസവുമുള്ള
വിവരദോഷി..,
ഇതുകണ്ടെങ്കിലും മര്യാദ
കാണിക്കുമെന്ന്,
വിശ്വസിക്കുന്നു!)

ഒരു കള്ളവും അധികനാള്‍
മൂടിവയ്ക്കാനാവില്ല...
അല്ലേ?

ഒത്തിരി നന്ദി..
സ്വന്തം.
ചേച്ചി

ചെറിയനാടൻ said...

ഈശ്വരാ....

ചേച്ചീടേം അടിച്ചുമാറ്റാൻ തുടങ്ങിയോ?

ഇന്നലെ ബ്ലോഗിലെ മോഷണങ്ങളെക്കുറിച്ചുള്ള കുറേ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വയിച്ചതേയുള്ളൂ....

ഏതായാലും ഒന്നുകൂടി ശരിയായി പരിശോധിക്കുക, ആവർത്തിക്കുന്നപക്ഷം താക്കീതു നൽകാം....

പത്തമ്പത്തിനാലക്ഷരങ്ങളും വള്ളിപുള്ളികളും കൊണ്ടു കാണിക്കുന്ന ഒരു കസർത്തിന്റെ ഒടുക്കമാണ് നാലുവരി നന്നായെഴുതാൻ കഴിയുക..., എഴുതിയ ആളല്ലാതെ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ “കടപ്പാട്” വയ്ക്കുന്നതു നന്നാകും....

ചേച്ചീ തൽക്കാലം അടങ്ങ്...
നമുക്കു വഴിയുണ്ടാക്കാം.....

SreeDeviNair said...

അമ്പിളീ,

ഞാന്‍വലിയ
എഴുത്തുകാരിയല്ലയെന്ന്
എനിയ്ക്ക് നന്നായറിയാം..

എന്നാലും ...
ഇരന്നു തിന്നുന്നവനെ
തുരന്നു തിന്നുന്നതു
കാണുമ്പോള്‍ ഇത്രയും
പറയാതെ വയ്യ!

ഒരാളെ നാണം കെടുത്തിയിട്ട്
എനിയ്ക്ക് ഒന്നുംകിട്ടാനില്ല
പക്ഷേ,
ദൈവം സത്യമാണ്...

ഈകവിതഎഴുത്തുകൊണ്ട്,
ബ്ലോഗ് എഴുത്തുകൊണ്ട്,
ഒന്നും കിട്ടാനില്ലഎന്ന്
നമുക്ക്അറിയുകയുംചെയ്യാം
അല്ലേ?
ആരോടും വഴക്കില്ലാതെ
പോകണമെന്നാണ് എന്റെ
ആഗ്രഹവും!

സ്വന്തം,
ചേച്ചി

ചെറിയനാടൻ said...

ചേച്ചീ,

ആരാണ് ഈ പറയുന്ന വലിയ എഴുത്തുകാർ?

അവരവർക്ക് അവരവരുടെ രചനകൾ സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണെന്ന് ഞാൻ മനസ്സിലാക്കുന്നു...

ചേച്ചിയുടെ വരികൾ അതേ പടി ആരെങ്കിലും സ്വന്തം വരിയെന്നു പറഞ്ഞു എഴുതിയിട്ടുണ്ടെങ്കിൽ തീർച്ചയായും അതപലപനീയം തന്നെയാണ്.

അതു തന്നെയല്ലേ എന്റെ കമന്റിലും പറഞ്ഞിരുന്നത്...

ആരായാലും ഒരുവട്ടം ക്ഷമിക്കണം, ആവർത്തിച്ചാൽ മറുപടിയും കൊടുക്കണം.

ഇതൊരു വിവാദ വിഷയമാക്കരുതെന്നേ പറഞ്ഞുള്ളൂ...

കവിത എനിക്കിഷ്ടപ്പെട്ടു... വേദനയിൽ നിന്നും വിരഹത്തിൽ നിന്നും പ്രതിഷേധത്തിലേക്ക് സ്വരം മാറിയതു തന്നെ നല്ല ലക്ഷണമാണ്. മനസ്സിലെ ഈ തീ അണയാതെ സൂക്ഷിക്കുക....

സ്നേഹപൂർവ്വം,

അമ്പിളി

jwalamughi said...

കാവ്യാത്മകമായുള്ള പ്രതികരണം..

SreeDeviNair said...

ജ്വാലാമുഖി,
അഭിപ്രായത്തിന്
നന്ദി...

സസ്നേഹം,
ശ്രീദേവിനായര്‍