Tuesday, February 3, 2009

സുഖം

ജീവിതം ആവശ്യപ്പെടുമ്പോള്‍
തകര്‍ക്കപ്പെടുന്നതില്‍ഒരു സുഖം!
എന്നും ആശ്ലേഷിക്കപ്പെടണമെന്ന
മോഹത്തിന്റെ അവശേഷിക്കപ്പെടല്‍!

നിരാകരിക്കപ്പെടുമ്പോള്‍,
കടിഞ്ഞാണില്ലാതെ അലയുന്ന
മൌനങ്ങളുടെ,വാചാലത!

നിമീലിത മിഴികളില്‍;
ഇമ അനങ്ങാതെനില്‍ക്കുന്നമോഹങ്ങള്‍,
ഭംഗപ്പെടാതെആത്മാവില്‍
ദിവ്യരാഗം പൊഴിക്കുന്നു!

അകലങ്ങളില്‍ ശയിക്കുമ്പോഴും;
വീഥികള്‍ തിരിച്ചറിയാത്ത
വിരഹം വ്യാമോഹമായി
വിജനതയില്‍ വച്ചു സംഗമിക്കുന്നു!

11 comments:

പകല്‍കിനാവന്‍ | daYdreaMer said...

Chechy..
Very very good lines...!!

സായന്തനം said...

വിരഹം വ്യാമോഹമായി
വിജനതയില്‍ വച്ചു സംഗമിക്കുന്നു!

അതു കലക്കി.. ഇപ്പോഴാണു ഈ ബ്ലോഗ്‌ കണ്ടതു..കവിത ഇഷ്ടപ്പെട്ടു..

പ്രയാണ്‍ said...

നന്നായിട്ടുണ്ട് കവിത.... ആശംസകള്‍.

mayilppeeli said...

ദേവിയേച്ചീ, കവിത വളരെ നന്നായിട്ടുണ്ട്‌......നല്ല വരികള്‍.......

SreeDeviNair.ശ്രീരാഗം said...

Dear brother,
വളരെ,വളരെനന്ദി.....

സായന്തനം,
അഭിപ്രായത്തിന് നന്ദി.......

prayan,
വളരെ സന്തോഷം.....

മയില്‍പ്പീലി,
വീണ്ടും വീണ്ടും നന്ദി...

സ്വന്തം,
ചേച്ചി

ജ്വാല said...

വായിച്ചു..ഇഷ്ടമായി

ഏ.ആര്‍. നജീം said...

ജീവിതം പോലെ അര്‍ത്ഥമറിയാത്ത ഒരു സമസ്യയാണല്ലോ ഈ കവിത..?


"അകലങ്ങളില്‍ ശയിക്കുമ്പോഴും;
വീഥികള്‍ തിരിച്ചറിയാത്ത
വിരഹം വ്യാമോഹമായി
വിജനതയില്‍ വച്ചു സംഗമിക്കുന്നു! "

ഈ വരികള്‍ കൂടുതല്‍ ഇഷ്ട്ടായി.. :)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സുഖത്തിന്റെ സാക്ഷാത്‌ക്കാരം ത്യാഗത്തിലൂടെയും കൈവരാം.......

ശ്രീഇടമൺ said...

നല്ല "സുഖം".....

ആശംസകള്‍...*

രാജീവ്‌ .എ . കുറുപ്പ് said...

നിമീലിത മിഴികളില്‍;
ഇമ അനങ്ങാതെനില്‍ക്കുന്നമോഹങ്ങള്‍,
ഭംഗപ്പെടാതെആത്മാവില്‍
ദിവ്യരാഗം പൊഴിക്കുന്നു!

ചേച്ചി ഈ വരികള്‍ ഒത്തിരി ഹൃദയ സ്പര്ശി ആയി തോന്നി, ഭാവുകങ്ങള്‍

SreeDeviNair.ശ്രീരാഗം said...

ജ്വാല,
വളരെ നന്ദി...

നജീം,
നന്ദിപറയുന്നില്ല കേട്ടോ?

പള്ളിക്കരയില്‍,
നന്ദി...

ശ്രീ ഇടമണ്‍,
നന്ദി...

കുറുപ്പ് അനിയനും
വളരെ നന്ദി...

സസ്നേഹം,
ശ്രീദേവിനായര്‍