Friday, March 27, 2009

വേദാന്തം



എല്ലാവേദങ്ങളെയും,വേദാന്തങ്ങളെയും
കുടിയിറക്കി സ്വാതന്ത്ര്യം നേടാന്‍ ഞാന്‍,
സ്വയമൊരു വേദാന്തമായി!

എല്ലാനാമങ്ങളും ജപിക്കാനുള്ളതാണ്.
നാമങ്ങളില്‍ ഭഗവാന്‍ ഉണ്ടാവാന്‍
ഞാന്‍ മനസ്സിനെ വേദാന്തമാക്കി!

മനസ്സാകട്ടെ,തെറ്റുംശരിയും,
കറുപ്പും വെളുപ്പുംകൂട്ടിക്കിഴിച്ച്,
സത്യമേത് മിഥ്യയേത് എന്നറിയാതെ
കുഴഞ്ഞു.

വേദങ്ങളൊഴിഞ്ഞ മനസ്സിപ്പോള്‍
സ്വയം തീര്‍ത്ത കാരാഗൃഹങ്ങള്‍
മാത്രമാണ്.

മൂര്‍ച്ചയുള്ള വാക്കുകളെ മോഹിച്ചു.
സോപ്പുപോലെ അലിഞ്ഞത് കിട്ടി!
പശയുള്ള മനസ്സുകളെത്തേടി;
പായലുപോലെ തെന്നുന്നത് കിട്ടി!

സ്നേഹത്തെത്തേടി ശബ്ദകോശങ്ങളെ
പൂജിച്ചു.
ദൈവനിന്ദയെന്നുതോന്നിപ്പിച്ച
വാക്കുകളാണ് തേടി വന്നത്!

വേദങ്ങള്‍ ഓരോവഴിയിലും ഓരോ
സാരാംശമായി മാറുകയാണ്.
നിശ്ചിതാര്‍ത്ഥമല്ല;
നിയോഗമാണത്!



ശ്രീദേവിനായര്‍

5 comments:

siva // ശിവ said...

ഈ വരികള്‍ നന്നായി....

ബഷീർ said...

പലരുടെയും അവസ്ഥ തന്നെ.. നന്നായി ചേച്ചി

പകല്‍കിനാവന്‍ | daYdreaMer said...

വേദങ്ങള്‍ ഓരോവഴിയിലും ഓരോ
സാരാംശമായി മാറുകയാണ്.
Good

പാറുക്കുട്ടി said...

നല്ല വേദാന്തം

പാവപ്പെട്ടവൻ said...

തികച്ചും ചിന്തപ്രാധാന്യ മുള്ള വിഷയം .ആശയ സമരസങ്ങള്‍ക്ക് വീറും വെക്തതയും തരം തിരിക്കാന്‍ വേദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു .ജീവിത പച്ചയില്‍ വഴിവിളക്കായി മുന്നയും പിന്നെയും വെളിച്ച മേകുന്നു .യുക്തി ബോധത്തിന്‍റെ സുസൂശ്മ സഞ്ചാരത്തിനു നമുക്ക് അത് പ്രാധാന്യം .മനോഹരം
ആത്മാര്ത്ഥമായ ആശംസകള്‍