Tuesday, March 17, 2009

നിമിഷം

ഉണര്‍വ്വിന്റെ നിമിഷങ്ങളോരോന്നും
സ്മരണയെതൊട്ടുണര്‍ത്തുന്ന, പ്രകൃതിയുടെ
ഉറക്കച്ചടവിന്റെ ശബ്ദങ്ങളായിരുന്നു!

വികാരത്തിന്റെ മൂടുപടമണിഞ്ഞ
ധ്വനികളായിരുന്നു!
പാതിമയക്കത്തിന്റെ സുഷുപ്തിയില്‍,
പരിഭവം കേള്‍ക്കാന്‍ പഴുതുകള്‍
തേടുന്ന പ്രകൃതിയുടെപാരവശ്യം;
പരിരംഭണങ്ങളാല്‍ പാതിമറഞ്ഞ
നിമിഷങ്ങളായിമാറുകയായിരുന്നു!

പലവട്ടം കോരിത്തരിപ്പിച്ചസുന്ദരമായ
നിമിഷങ്ങള്‍;
പതിരില്ലാതെ,പലപ്പോഴും,പാതിവഴിയില്‍
തിരിഞ്ഞുനോക്കുന്ന പരിഭ്രമങ്ങളായിരുന്നു!

മാറ്റമില്ലാത്ത നിന്റെസ്നേഹം,
മാറ്റുരയ്ക്കാന്‍ മനസ്സുവരാതെ,
മറ്റെങ്ങോനോക്കിനില്‍ക്കുന്ന
ആ നിമിഷം;

പ്രകൃതിയും,പ്രപഞ്ചവും എന്നെ
മാത്രം നോക്കിനില്‍ക്കുന്നു!
എന്തിനാണെന്നറിയാതെ?

4 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒരു നിമിഷം കൂടി...
കൊള്ളാം ചേച്ചി...

nakkwt said...

കലക്കി ചേച്ചി ..........നല്ല ഒന്നാന്തരം വരികള്‍ .....അഭിനന്ദനങ്ങള്‍

Unknown said...

ചില നിമിഷങ്ങള്‍ നമുക്ക് വര്നിക്കനകില്ല ..
വളരെ ശെരിയാണ് ...

പ്രസാദ് said...

“പാതി മയക്കത്തിന്റെ സുഷുപ്തി”.....ഒരു ഭംങ്ങി കുറവ് തോന്നുന്നു.......