Monday, April 13, 2009

വിഷുദിനാശംസകള്‍




വിഷുക്കൊന്നപൂക്കട്ടെ,വിണ്ണിലുംമണ്ണിലും,
സ്വര്‍ണ്ണപൂവിതള്‍ വിടര്‍ന്നിടട്ടെ..
ആയിരംസ്വപ്നവസന്തവുംവിടരട്ടെ..
ഈസ്വര്‍ഗ്ഗഭൂമിയില്‍..മനസ്സിനുള്ളില്‍!



ഇളം തെന്നല്‍ വീശട്ടെ,മന്ദമായ്മധുരമായ്..
മനമെന്നുമുണരട്ടെ,മലരുകളായ്..
മന്ദസ്മിതംതൂകുമമ്പിളിയന്‍പോട്..
വിണ്ണിലെ സ്നേഹമുതിര്‍ത്തിടട്ടെ..



സൂര്യതേജസ്സുമായ് നില്‍ക്കട്ടെ ആകാശം..
പ്രണയമായ് ഭൂമിയെ പുല്‍കിടട്ടെ..
മേഘങ്ങളെല്ലാം മിഴിനീരടക്കട്ടെ...
മോഹത്തിന്‍ പെരുമഴപെയ്തിടട്ടെ....!




സ്നേഹത്തോടെ,
ശ്രീദേവിനായര്‍

7 comments:

ഗോപക്‌ യു ആര്‍ said...

ആശംസകള് കൊള്ളാം...
പക്ഷെ കൈനീട്ടം എവിടെ?

ശ്രീ said...

വിഷു ആശംസകള്‍!
:)

...പകല്‍കിനാവന്‍...daYdreamEr... said...

ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...

വാഴക്കോടന്‍ ‍// vazhakodan said...

വിഷു ആശംസകള്‍ നേരുന്നു. :)

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍...

MP SASIDHARAN said...

സന്‍കടങ്ങള്‍ക്കിടയിലെ ശുഭാപ്തി നന്നായി

പാവപ്പെട്ടവന്‍ said...

പ്രതീക്ഷയില്‍ നനഞ്ഞൊരു വിഷു പിറക്കുന്നു
നന്മകള്‍ മാത്രം പുലരട്ടെ