Monday, May 4, 2009

പ്രതീക്ഷ

അസ്തമിക്കുമംബരാന്തംകാണ്‍കെ,എന്‍
കണ്ണില്‍നിന്നിറ്റുവീണുരണ്ടുതുള്ളികണ്ണുനീര്‍...
എന്തോ,നഷ്ടമാകുമ്മനസ്സുമായ്,
വിങ്ങിനിന്നുഞാനുമെന്‍ നിറമിഴികളാല്‍...


മറഞ്ഞീടുന്നുവോ,അര്‍ക്കനും?
എന്നുള്ളിലെ വെളിച്ചവും?
എന്നെനോക്കിപ്പുഞ്ചിരിക്കും
നിന്‍ കിരണവും വിടപറയുന്നുവോ?


ഇനിയുമെത്രകാത്തിരിക്കണംഞാന്‍;
നിന്നരുണിമനുകര്‍ന്നീടുവാന്‍?
ഉറങ്ങാതെഞാന്‍ നോക്കിനില്‍ക്കാം;
പുലരുവോളവും,നിന്നെസ്വായത്തമാക്കുവാന്‍!



ശ്രീദേവിനായര്‍

9 comments:

പി.സി. പ്രദീപ്‌ said...

"പ്രതീക്ഷ" നന്നായിട്ടുണ്ട്.നല്ല വരികള്‍

Unknown said...

really nice...

ramanika said...

ഇനിയുമെത്രകാത്തിരിക്കണംഞാന്‍;
നിന്നരുണിമനുകര്‍ന്നീടുവാന്‍?
ഉറങ്ങാതെഞാന്‍ നോക്കിനില്‍ക്കാം;
പുലരുവോളവും,നിന്നെസ്വായത്തമാക്കുവാന്‍!

i liked those lines
very nice.

the man to walk with said...

veendum pularivarumenna pratheeksha..:)

ഹന്‍ല്ലലത്ത് Hanllalath said...

..കാത്തിരിപ്പുകളുടെ ആകെത്തുകയാണ് ജീവിതം...

വേര്‍ഡ് വെരിഫിക്കാഷന്‍ ഒഴിവാക്കിക്കൂടെ.?

വാഴക്കോടന്‍ ‍// vazhakodan said...

ഉറങ്ങാതെഞാന്‍ നോക്കിനില്‍ക്കാം;
പുലരുവോളവും,നിന്നെസ്വായത്തമാക്കുവാന്‍!

ഒന്ന് പുലര്‍ന്നു കിട്ടിയിരുന്നെങ്കില്‍...................
ഇഷ്ടായീ ട്ട്വോ.

പാവപ്പെട്ടവൻ said...

ഇനിയുമെത്രകാത്തിരിക്കണംഞാന്‍
വേണ്ടാന്ന് ഒന്ന് വിളിച്ചാല്‍ പോരെ

ഹരിശ്രീ said...

ഇനിയുമെത്രകാത്തിരിക്കണംഞാന്‍;
നിന്നരുണിമനുകര്‍ന്നീടുവാന്‍?
ഉറങ്ങാതെഞാന്‍ നോക്കിനില്‍ക്കാം;
പുലരുവോളവും,നിന്നെസ്വായത്തമാക്കുവാന്‍...

വളരെ ശരി.... പ്രതീക്ഷകളാണ് ഏവരുടേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്...

:)

Raghunath.O said...

പുലരുവാനേറെയില്ല
കാത്തിരിക്കുക ........