Tuesday, May 19, 2009

പരിധികള്‍

വിസ്മൃതിയുടെ സമ്മാനം എന്നും
വ്യാകുലതകള്‍ മാത്രം!
വിസ്തൃതിയുടെ പ്രശ്നങ്ങള്‍
അതിരുകാക്കലും....



വിസ്താരമേറുംതോറുംസുഹൃദ്ബന്ധങ്ങള്‍
വ്യാകുലരാവുന്നു...
ഇടുങ്ങിയ ഇടങ്ങളില്‍ പരിമിതിയുടെ,
പരിധികള്‍ക്ക് എന്നും പരാതിയും!


പരിധിലംഘിക്കുന്ന പരിമിതികള്‍
പലപ്പോഴും പലതരത്തിലുള്ള
പാലായനങ്ങളില്‍ പണയപ്പെടുന്നു!
സ്വയം പണയവസ്തുവാകുകയും ,
അന്യനെ പണയപ്പെടുത്തുകയും ചെയ്യുന്നു!


എങ്കിലും,
ഓരോസ്മൃതിയിലും,
ഉണര്‍ത്തെഴുനേല്‍ക്കുന്നചിന്തകള്‍;
മനുഷ്യനെന്ന നന്ദിയില്ലാത്ത
മൃഗത്തിന്റെഇഷ്ടവിനോദംമാത്രമല്ലേ?



ശ്രീദേവിനായര്‍

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഉണര്‍ത്തെഴുനേല്‍ക്കുന്നചിന്തകള്‍...

ramanika said...

really thought provoking

Unknown said...

"amma"yil kanda snehathinte nanavu
"paridhikal"il roshaagniyaayo ???
nannaytundu....

ഹന്‍ല്ലലത്ത് Hanllalath said...

ആ പണയപ്പെടലിനും ചിലപ്പോള്‍ ഒരു സുഖമുണ്ടാകും...

Aluvavala said...

അതെ അതെ...! തീര്‍ച്ചയായും....!

പാവപ്പെട്ടവൻ said...

നന്ദിയില്ലാത്ത
മൃഗത്തിന്റെഇഷ്ടവിനോദംമാത്രമല്ലേ
ആണോ ? ശരിയായിരിക്കാം

Sureshkumar Punjhayil said...

Ithinu paridhiyillallo... Nannayirikkunnu. Ashamsakal...!!!