Saturday, October 3, 2009

പുഴ

പുഴയൊരുഅഴകായ് ഒഴുകുമ്പോള്‍..
അഴകേ നിന്‍ ചിരികാണുന്നൂ..
നിഴലിന്‍പുഞ്ചിരികണ്ടൂഞാന്‍
അഴലുകളൊക്കെ മറക്കുന്നൂ....


നിറയുംനീര്‍മഴനിറവുകളായ്...
നീലനിശീഥിനിതന്മാറില്‍..
നീയറിയാത്തൊരുപ്രണയവുമായ്..
നിന്നെക്കാത്തുമയങ്ങുന്നൂ...


പുഴയൊരു അഴലായ് ത്തീരുമ്പോള്‍
അഴലേ നിന്മിഴികാണുന്നൂ..
നിറയും മിഴിനീര്‍ കാണാതെ...
വഴിയറിയാതെഞാന്‍ ഉഴലുന്നൂ....



ശ്രീദേവിനായര്‍

4 comments:

old malayalam songs said...

നന്നായിരിക്കുന്നു .....
പുഴയ്ക്കു എന്നും ഈ അഴകുണ്ടാകട്ടെ എന്നു ഞാന്‍ ആശിക്കുന്നു......

maverick said...

nice one

Anil cheleri kumaran said...

പുഴയൊരു പ്രണയിനി തന്‍ പ്രതീകമായ്..

SreeDeviNair.ശ്രീരാഗം said...

നിശാഗന്ധി,
maverick,
കുമാരന്‍

നന്ദി