കാലം
ചിന്തയിലെന്നുമേ ചിന്തയായ്ത്തീരുന്നചിന്താപുഷ്പമേ,കാലമേ...ചൈതന്യമോനീചാഞ്ചാട്ടമോ,ചപലമാം മനസ്സിന്റെ മനസ്താപമോ?മാറ്റങ്ങളിലെന്നുമ്മാറ്റമായ് തീരുന്നമാനവഹൃദയത്തിന് പരിണാമമോ?പരിതാപമോ,പലമോഹമോ?പരിലാളനമാകുംപരിഭവമോ?ചുറ്റും നിറയുന്നു ഗദ്ഗദങ്ങള്‍..ചുറ്റാതെചുറ്റുന്നു വിശ്രമങ്ങള്‍..വിടചൊല്ലിപ്പിരിയുന്നുമോഹങ്ങളും..മനസ്സാകുമശ്വത്തിന്‍ ആശകളും..മനസ്സേ,കരയാതെ കാത്തിരിക്കു..മനതാരില്‍ മോഹങ്ങള്‍ മറന്നേയ്ക്കു..ഒരുപുലര്‍ക്കാലത്തെ കാത്തിരിക്കാം...വരുമെന്നു നിനച്ചു ആശ്വസിക്കാം..ശ്രീദേവിനായര്‍
4 comments:
മനസ്സേ,കരയാതെ കാത്തിരിക്കു..
മനതാരില്‍ മോഹങ്ങള്‍ മറന്നേയ്ക്കു..
ഒരുപുലര്‍ക്കാലത്തെ കാത്തിരിക്കാം...
വരുമെന്നു നിനച്ചു ആശ്വസിക്കാം..
കാലം മാറി വരും !
രമണിക,
കാലം മാറില്ലെങ്കില്‍
കോലം മാറ്റാം .അല്ലേ?
നന്ദി....
ശ്രീദേവിനായര്‍
മനസ്സേ,കരയാതെ കാത്തിരിക്കു..
മനതാരില്‍ മോഹങ്ങള്‍ മറന്നേയ്ക്കു..
ഒരുപുലര്‍ക്കാലത്തെ കാത്തിരിക്കാം...
വരുമെന്നു നിനച്ചു ആശ്വസിക്കാം..
varum varathe evide pokaanaa...
ആശംസകൾ..
Post a Comment