Sunday, October 25, 2009

കണക്കുകള്‍











ഉണര്‍വ്വിന്റെ നിമിഷങ്ങളങ്ങ
ളോരോന്നും സ്മരണയെ തൊട്ടു
ണര്‍ത്തുന്നഉറക്കച്ചടവിന്റെ
ഭാവങ്ങളായിരുന്നു.




പകലിനെ മറന്ന രാവുകള്‍.
രാവിനെ മറന്ന പകലുകള്‍
ഇണചേരാന്‍ മടിക്കുന്ന രാവുകള്‍,
ഇമയനങ്ങാത്ത പ്രഭാതങ്ങള്‍.
വിരഹത്തിന്റെ സന്ധ്യകള്‍
സംയോഗത്തിന്റെ പാതിരാവുകള്‍.



പ്രകൃതിയെക്കാക്കുന്ന പ്രപഞ്ചവും
പ്രപഞ്ചത്തിന്റെ സ്വന്തം ശക്തിയും.
വിശദീകരിക്കാനാവാത്ത വിസ്മയത്തിന്റെ
അപാര പാരമ്യതയില്‍;
കേവലമൊരുമണല്‍ത്തരിപോലെ നാം...


അനന്തമായ അഗാധതയിലേയ്ക്ക്,
നീലിമയിലേയ്ക്ക്,ആഴിയുടെ അകലങ്ങ
ളിലേയ്ക്ക് അടുക്കാന്‍ ശ്രമിക്കുന്നു.


പരാജയംകൊണ്ട് വിജയംകൈവരി
ക്കാമെന്ന വ്യാമോഹം
പരാജയങ്ങളിലൂടെ വിജയത്തിലേയ്ക്കു
ള്ള വഴികള്‍തേടുന്നു.



വീഥികളിലെ തടസ്സങ്ങള്‍ ഓരോന്നായ്
എണ്ണിത്തിട്ടപ്പെടുത്തുന്നു.
ഒന്ന്,രണ്ട്.മൂന്ന്..
എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത
സംഖ്യകളുടെ കണക്കുകളിലേയ്ക്കും
അളവില്ലാത്ത കോടികളുടെ
കള്ളക്കണക്കുകളിലേയ്ക്കും!





ശ്രീദേവിനായര്‍

4 comments:

ramanika said...

പ്രകൃതിയെക്കാക്കുന്ന പ്രപഞ്ചവും
പ്രപഞ്ചത്തിന്റെ സ്വന്തം ശക്തിയും.
വിശദീകരിക്കാനാവാത്ത വിസ്മയത്തിന്റെ
അപാര പാരമ്യതയില്‍;
കേവലമൊരുമണല്‍ത്തരിപോലെ നാം...

കേവലം ഒരു മണല്‍ തരിയായ നമ്മുടെ വിച്ചരമോ
" നാം ഇല്ലെങ്കില്‍ പ്രപഞ്ഞമില്ല "
പതിവ് പോലെ മനോഹരം !

SreeDeviNair.ശ്രീരാഗം said...

രമണിക,
വളരെ നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍

Anil cheleri kumaran said...

നല്ല കവിത.

SreeDeviNair.ശ്രീരാഗം said...

കുമാരന്‍,
വളരെ നന്ദി..


സസ്നേഹം,
ശ്രീദേവിനായര്‍