Wednesday, October 28, 2009

മുഖംമൂടി




സ്വപ്നങ്ങള്‍ ആയിരം വര്‍ണ്ണങ്ങളുള്ള
വര്‍ണ്ണത്തുമ്പികളായി പറന്നുപൊങ്ങി.
ചിന്തകള്‍ ചിറകുകരിഞ്ഞ ശലഭങ്ങളപ്പോലെ
പറക്കുവാനാവതില്ലാതെ പരിസരം
മറന്നുനിന്നു.


മോഹങ്ങള്‍ സോപ്പുകുമിളകളെപ്പോലെ
പതഞ്ഞുപൊങ്ങി.
മോഹഭംഗത്തിന്റെ ഇറ്റുവീണ ഒരുതുള്ളി
വിയര്‍പ്പില്‍ ഞാന്‍ അവയെ കഴുകി
ക്കളഞ്ഞു.


അഗാധതയില്‍ ആഴിയെന്നും സൌന്ദര്യം
സൂക്ഷിക്കുന്നു.
മറച്ചുവയ്ക്കപ്പെടുന്ന നിധിയെ ത്തേടുന്ന
കണ്ണുകള്‍.


നിലാവിലും,നിശയിലും ആകാശം മൂടി
വയ്ക്കാന്‍ ഒരു മൂടിതേടുകയായിരുന്നു
ഞാന്‍.
ഒരിക്കലും തേടിയതൊന്നും നേടിയില്ല
എന്ന തോന്നല്‍.
ഒടുവില്‍;
ഞാന്‍ കണ്ണടച്ചു ഇരുളിനെ കളിയാക്കി.


എന്നിട്ടും,
ഏഴുനിറങ്ങളും ഒളിഞ്ഞിരിക്കുന്ന പകല്‍
എന്നെ ത്തേടിയെത്തി.
അപ്പോള്‍ ഞാന്‍ എന്നെ മറയ്ക്കാനൊരു
മുഖംമൂടി തേടുകയായിരുന്നു!



ശ്രീദേവിനായര്‍

12 comments:

lekshmi. lachu said...

manoharam....

SreeDeviNair.ശ്രീരാഗം said...

ലക്ഷ്മി,

വളരെ നന്ദി..

ചേച്ചി.

സാക്ഷ said...

ലളിതം, ചേല ചുറ്റിയ ഒരു പെണ്ണിനെ പോലെ,
നന്മ്മകള്‍ നേരുന്നു...

ramanika said...

എല്ലാവരും അവരവരുടെ ഭാഗം അഭിനയിക്കുന്നു
മുഖമൂടിയണിഞ്ഞു!

അഷിമ അലാവുദ്ദീൻ said...

മുഖം മൂടുന്നത് സ്വാശം മുട്ടിയ്ക്കും...സത്യം

SreeDeviNair.ശ്രീരാഗം said...

സാക്ഷ,
നന്ദി..

രമണിക,
നന്ദി..

അഷിമ,
സ്വാശമോ,ശ്വാസമോ?
ഏതായാലും അഭിപ്രായം
ഇഷ്ടമായീ.

സസ്നേഹം,
ശ്രീദേവിനായര്‍

ഗീതാരവിശങ്കർ said...

തേടിയതൊക്കെയും നേടിയാല് ജീവിതം ശൂന്യം ,
ഇതുതന്നെയല്ലേ സുഖം ?

Manoraj said...

enthellam ethellam swpnangal anenno?

chEchi enneyum onnu vAyich thetukal thiruthi tharanam

dhrudhan said...

ekaandhathayil njan kanda swapnangalum

vidhoorathayil njan kanda roopangalum

aazhathil njan chindhichathum

arivillaymayil njan cheythathaum

nalkiyilla onnum enikku, ekanthamaya oru manassu mathram...

innu njaaanum thudunnu.... oru
mukhammoodi....

SreeDeviNair.ശ്രീരാഗം said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...

Kathayillaaththaval,
Manoraj,
dhrudhan...

എന്റെ സ്നേഹവും
നന്ദിയും....


ശ്രീദേവിനായര്‍

TCP said...

"എന്നിട്ടും,
ഏഴുനിറങ്ങളും ഒളിഞ്ഞിരിക്കുന്ന പകല്‍
എന്നെ ത്തേടിയെത്തി"

Superb Chechi.....keep writing.
Prakash TC, Delhi
9910188455