Saturday, November 7, 2009

സ്നേഹം





ഏകാന്ത പഥികരുടെ ദുഃഖങ്ങള്‍
ഏറ്റുവാങ്ങി,
സ്നേഹത്തിന്റെ അവശിഷ്ടങ്ങള്‍
കരുതിവച്ച്,


ബന്ധങ്ങള്‍ക്കറുതിവരുത്തിയ
കണ്ണീര്‍ക്കണങ്ങള്‍ സ്വരൂപിച്ച്,
കാമാര്‍ത്തരുടെയും,വിരഹികളുടെയും
കദനഭാരം ചുമന്ന്,



നിഷ്ക്കളങ്ക നൈര്‍മ്മല്യത്തിന്
ഇടംതേടിയ ഞാന്‍ എന്റെ മനസ്സിനെ
പലപ്പോഴും പലതായിക്കണ്ടു.


ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാനും,
കരയുമ്പോള്‍ കരളുരുക്കാനും,
പഠിച്ച ഞാന്‍ മനുഷ്യരുടെ മായാ
വലയത്തില്‍ അകപ്പെട്ട ഒരു പ്രപഞ്ച
സത്യം മാത്രമായി ദിനവും മാറി
ക്കൊണ്ടിരുന്നു.




നോവുകള്‍സഹിച്ച്ഞാനെന്റെമനസ്സിനെ
കാറും കോളും നിറഞ്ഞ തിരകളില്‍
അടക്കിവയ്ക്കുമ്പോഴും ,
കരയെപ്പുണരുമ്പോഴും,


കരയില്‍ നിന്നും പിണങ്ങിമാറി
ഉള്‍ വലിയുമ്പോഴും,തീരം
എന്നെ വെറുതെവിടാതെ
ഉറ്റുനോക്കുന്നു.


ഒടുവില്‍ വാരിപ്പുണരാന്‍
എത്തുമെന്ന് അവള്‍ക്കറിയാം.


വിരഹത്തിന്റെ വേര്‍പാടിനു
ശേഷം കണ്ടുമുട്ടുന്ന
കാമുകിയെപ്പോലെ !




ശ്രീദേവിനായര്‍

7 comments:

രാജേഷ്‌ ചിത്തിര said...

നല്ല വരികള്‍ ...
പലപ്പോഴും വന്നു പോകുന്ന
ഗദ്യാംശം കുറയ്ക്കാമായിരുന്നു ;ചങ്ങാതി

ആശംസകള്‍

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

ഭായി said...

കൊള്ളാം നന്നായിട്ടുണ്ട്!

ആശംസകള്‍!

meegu2008 said...

വിരഹത്തിന്റെ വേര്‍പാടിനു
ശേഷം കണ്ടുമുട്ടുന്ന
കാമുകിയെപ്പോലെ !

കവിത കൊള്ളാം ....പക്ഷേ ഒരു സംശയം ശ്രീദേവി...

ഈ വിരഹവും വേര്‍പ്പാടും ഒന്നു
തന്നെയല്ലേ....

SreeDeviNair.ശ്രീരാഗം said...

മഷിത്തണ്ട്,

നന്ദി..
ഗദ്യത്തിലെഴുതിയ
താണ്.
അടുത്ത കവിത
പദ്യത്തിലെഴുതാം...


കുമാരന്‍,
വളരെ നന്ദി...

ഭായി,
വളരെ സന്തോഷം..



നിശാഗന്ധി,
വിരഹം..വേര്‍പാട്..

വിരഹമെന്ന് ഉദ്ദേശിച്ചത്
പ്രണയത്തില്‍ ഉണ്ടാകുന്ന
ഒറ്റപ്പെടല്‍..ആണ്.
താല്‍ക്കാലികംമാത്രം...!

വേര്‍പാട്,ദുഃഖത്തിലും...
അതില്‍ മിക്കവാറും
ഒരു ഒത്തുചേരല്‍ ഇല്ല...!

സാഹചര്യത്തിനു
അനുസരണമായി
എഴുതിയതാണ്.


സസ്നേഹം,
ശ്രീദേവിനായര്‍

ramanika said...

മനോഹരം

SreeDeviNair.ശ്രീരാഗം said...

രമണിക,
മനസ്സ് നിറഞ്ഞ
നന്ദി...

സസ്നേഹം,
ശ്രീദേവിനായര്‍