Friday, November 13, 2009
വിശപ്പ്
അന്തിനേരമായപ്പോളെന്നമ്മനല്‍കിയ
കഞ്ഞിയിലെന്‍ കണ്ണീരുപ്പുചേര്‍ത്തൂ
മോന്തിക്കുടിക്കുമ്പോളെന്മനമെന്തിനോ
നാളത്തെയന്നത്തിനായ് ഓര്‍ത്തുനിന്നു..
കഞ്ഞിക്കലത്തില്‍തവിയിട്ടിളക്കീ
എന്നമ്മയില്ലാത്തവറ്റിനെത്തേടിമെല്ലെ,
കുഞ്ഞനിയനുനല്‍കുവാനായി
കഞ്ഞിവെള്ളത്തില്‍ പരതിവറ്റ്.
വീര്‍ത്തവയറാല്‍കുനിയാന്‍കഴിയാതെ,
കൊച്ചനിയത്തീകരഞ്ഞിരുന്നൂ
കരയുന്നകുഞ്ഞിനെകൈയ്യിലെടുത്തമ്മ
നിറയുന്ന കണ്‍കളില്‍ നല്‍കിയുമ്മ.
ഇറയത്തെമണ്‍ചിരാതുകത്തിച്ചുവയ്ക്കാന്‍
അമ്മ തെരഞ്ഞൂയെണ്ണ വീണ്ടും,
കാലിയാംകുപ്പിയെടുത്തുനോക്കി
നഷ്ടബോധത്താല്‍ പിറുപിറുത്തൂ.
രാവേറെയായപ്പോള്‍പാതിമയക്കത്തില്‍,
കൂരതന്‍ കതകില്‍ കേട്ടു മുട്ട്,
അമ്മതന്‍ നിദ്രയ്ക്കു ഭംഗം വരുത്തി
എന്നച്ഛന്‍ ക്ഷീണിതനായി മടങ്ങിയെത്തീ.
ശ്രീദേവിനായര്‍
Subscribe to:
Post Comments (Atom)
8 comments:
ഇതെന്താ പെട്ടെന്ന് വേറിട്ടൊരു ചിന്ത..?
എന്തായാലും നന്നായിട്ടോ
എന്തിനു കുറവുണ്ടെങ്കിലും സന്താനങ്ങള്ക്കൊരു കുറവുമില്ല അല്ലേ?
ദൈവമേ ഇതൊരു സങ്കല്‍പ്പചിത്രം മാത്രമായിരിക്കട്ടേ.
നന്നായി എഴുതിയിരിക്കുന്നു.
നജീം,
ഇങ്ങനെയും അനേകം
ആളുകള്‍....
ഗീത,
അഭിപ്രായത്തിനു നന്ദി..
ദാരിദ്ര്യത്തിന്റെ മുഖം
ഒന്നു എഴുതിയതാണ്..
സമൂഹത്തില്‍ നാം
കാണാത്ത പലതും
ഇങ്ങനെയൊക്കെതന്നെയല്ലേ?
സസ്നേഹം,
ശ്രീദേവിനായര്‍
കുമ്പിളില്‍ കഞ്ഞികുടിച്ചനാളുകള് ..ഒരുമണി വറ്റിനായ് .. ..........ഒരു നിമുഷം കണ്ണിനെ ഈറന്‍ അണിയിച്ചു ..... ഇന്നത്തെ മക്കള്‍ക്ക് ഇത് വല്ലതും അറിയോ ? ദാരിദ്ര്യത്തിന്റെ മുഖം ....അത് ഭീകരമാണ് ...
നന്മകള് നേരുന്നു
നന്ദന
രാവെന്ന പുതപ്പും വലിച്ചു മൂടി , ആരോടും
പരാതി പറയാതെ അവര്‍ കിടന്നുറങ്ങി അല്ലേ ?
..നൊമ്പരപ്പെടുത്തുന്ന കവിത ....
നന്നായിട്ടുണ്ട് .
നന്നായി !
പണ്ടത്തെ കേരള കുടുംബം. കടുപ്പം..
അമ്മതന്‍ നിദ്രയ്ക്കു ഭംഗം വരുത്തി
എന്നച്ഛന്‍ ക്ഷീണിതനായി മടങ്ങിയെത്തീ
കവിത ....
നന്നായിട്ടുണ്ട് .
Post a Comment