Monday, December 14, 2009
അക്ഷരം
അക്ഷരങ്ങളെന്നും എന്റെ
മോഹങ്ങളായിരുന്നു.
എന്നെ സ്നേഹിച്ചിരുന്നു,
വെറുത്തിരുന്നു.
ഒപ്പം പ്രണയിച്ചിരുന്നു.
സ്നേഹത്തില്‍അവന്‍ അമ്മയായിരുന്നു,
ശാസനയില്‍ അവന് അച്ഛനായിരുന്നു.
നിയന്ത്രണത്തിലോ?
ഏട്ടനും!
ചിലപ്പോഴൊക്കെ ആരോരുമറിയാതെ
കാമുകനായിവന്ന്
എന്നെപിന്തുടര്‍ന്നിരുന്നു.
രണ്ട്-അക്ഷരങ്ങളെന്നും എന്റെ
പരാജയങ്ങളായിരുന്നു.
അമ്മ-യില്‍ കൂടി സ്നേഹവും,
പ്രേമ-ത്തില്‍ കൂടി കാമുകനും,
രതി-യില്കൂടി പങ്കാളിയും
ബന്ധം പങ്കുവച്ചുകൊണ്ടേയിരുന്നു.
പിരിയാന്‍ നേരം
ഞാന്‍ അവരോട് പറയാന്‍
കാത്തു വച്ചിരുന്നതും,രണ്ടേരണ്ടു
അക്ഷരംമാത്രം -വിട!
കടം-കൊണ്ടമനസ്സും,നിശ-യുടെ ശ്വാസവും
മുളയ്ക്കാന്‍ പാടുപെടുന്ന ബീജവും
കണക്കുകള്‍ തെറ്റിയ്ക്കുമ്പോള്‍
ഞാന്‍ വീണ്ടും തെരയുന്നൂ,
എന്റെ നഷ്ടപ്പെട്ട ബന്ധങ്ങളെ,
പ്രിയപ്പെട്ട അക്ഷരങ്ങളെ!
ശ്രീദേവിനായര്‍
Subscribe to:
Post Comments (Atom)
8 comments:
അക്ഷരങ്ങളെന്നും എന്റെ കൂട്ട്
ആണ് , ഏറ്റവും നല്ല സുഹൃത്ത് !
ishttamayi
രമണിക,
നല്ല സുഹൃത്തിനെന്നും
ഭാവുകങ്ങള്‍ നേരുന്നു.
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍
പിരിയാന്‍ നേരം
ഞാന്‍ അവരോട് പറയാന്‍
കാത്തു വച്ചിരുന്നതും,രണ്ടേരണ്ടു
അക്ഷരംമാത്രം -വിട!
വളരെ ലളിതം ഗഹനം മനോഹരം
അക്ഷരങ്ങളുടെ പ്രണയിനീ .........
കവിത നന്നായിട്ടുണ്ട് , ദേവ്യേച്ചി !!!
സീ.കെ,
അഭിപ്രായത്തിന്
നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍
പ്രിയ അനുജത്തിയ്ക്ക്,
നന്ദി പറയുന്നില്ല..കേട്ടോ?
സസ്നേഹം,
ദേവിയേച്ചി..
vida parayaaan poluk vaakukalillathaaavumbol..?
ishtaayi..
best wishes
Aksharam...!
Manoharam, Ashamsakal...!!
Post a Comment