Monday, December 14, 2009

അക്ഷരം



അക്ഷരങ്ങളെന്നും എന്റെ
മോഹങ്ങളായിരുന്നു.
എന്നെ സ്നേഹിച്ചിരുന്നു,
വെറുത്തിരുന്നു.
ഒപ്പം പ്രണയിച്ചിരുന്നു.


സ്നേഹത്തില്‍അവന്‍ അമ്മയായിരുന്നു,
ശാസനയില്‍ അവന്‍ അച്ഛനായിരുന്നു.
നിയന്ത്രണത്തിലോ?
ഏട്ടനും!


ചിലപ്പോഴൊക്കെ ആരോരുമറിയാതെ
കാമുകനായിവന്ന്
എന്നെപിന്തുടര്‍ന്നിരുന്നു.



രണ്ട്-അക്ഷരങ്ങളെന്നും എന്റെ
പരാജയങ്ങളായിരുന്നു.
അമ്മ-യില്‍ കൂടി സ്നേഹവും,
പ്രേമ-ത്തില്‍ കൂടി കാമുകനും,
രതി-യില്‍കൂടി പങ്കാളിയും
ബന്ധം പങ്കുവച്ചുകൊണ്ടേയിരുന്നു.


പിരിയാന്‍ നേരം
ഞാന്‍ അവരോട് പറയാന്‍
കാത്തു വച്ചിരുന്നതും,രണ്ടേരണ്ടു
അക്ഷരംമാത്രം -വിട!


കടം-കൊണ്ടമനസ്സും,നിശ-യുടെ ശ്വാസവും
മുളയ്ക്കാന്‍ പാടുപെടുന്ന ബീജവും
കണക്കുകള്‍ തെറ്റിയ്ക്കുമ്പോള്‍
ഞാന്‍ വീണ്ടും തെരയുന്നൂ,

എന്റെ നഷ്ടപ്പെട്ട ബന്ധങ്ങളെ,
പ്രിയപ്പെട്ട അക്ഷരങ്ങളെ!



ശ്രീദേവിനായര്‍

8 comments:

ramanika said...

അക്ഷരങ്ങളെന്നും എന്റെ കൂട്ട്
ആണ് , ഏറ്റവും നല്ല സുഹൃത്ത്‌ !


ishttamayi

SreeDeviNair.ശ്രീരാഗം said...

രമണിക,
നല്ല സുഹൃത്തിനെന്നും
ഭാവുകങ്ങള്‍ നേരുന്നു.
നന്ദി...

സസ്നേഹം,
ശ്രീദേവിനായര്‍

പാവപ്പെട്ടവൻ said...

പിരിയാന്‍ നേരം
ഞാന്‍ അവരോട് പറയാന്‍
കാത്തു വച്ചിരുന്നതും,രണ്ടേരണ്ടു
അക്ഷരംമാത്രം -വിട!

വളരെ ലളിതം ഗഹനം മനോഹരം

ഗീതാരവിശങ്കർ said...

അക്ഷരങ്ങളുടെ പ്രണയിനീ .........
കവിത നന്നായിട്ടുണ്ട് , ദേവ്യേച്ചി !!!

SreeDeviNair.ശ്രീരാഗം said...

സീ.കെ,
അഭിപ്രായത്തിന്
നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

പ്രിയ അനുജത്തിയ്ക്ക്,
നന്ദി പറയുന്നില്ല..കേട്ടോ?

സസ്നേഹം,
ദേവിയേച്ചി..

the man to walk with said...

vida parayaaan poluk vaakukalillathaaavumbol..?

ishtaayi..
best wishes

Sureshkumar Punjhayil said...

Aksharam...!
Manoharam, Ashamsakal...!!