Tuesday, January 19, 2010

അന്വേഷണം.

ജീവിതത്തിന്റെ അര്‍ത്ഥം തേടിഞാന്‍
ജീവനിലേയ്ക്കു ചെന്നു.
മനുഷ്യന്റെ മനസ്സ് കാണാന്‍ അവന്റെ
കണ്ണുകളിലേയ്ക്കു നോക്കീ.

ആത്മാവിനെയറിയാന്‍ ആശയങ്ങളി
ലേയ്ക്കു ചെന്നു.
ആശ്രയമില്ലാത്ത ജീവിതത്തിന്റെ
അവകാശികളില്‍ ആത്മാവിനെത്തേടി.

അനുവാദമില്ലാത്തിടങ്ങളിലൊക്കെ
ഔത്സുക്യത്തോടെ കടന്നുചെന്നു.
എന്നിട്ടും;
കണ്ടില്ല അന്വേഷണവസ്തുവിനെ!



ശ്രീദേവിനായര്‍

6 comments:

ramanika said...

അര്‍ഥം തേടിയുള്ള യാത്ര അതല്ലേ ജീവിതം?

SreeDeviNair.ശ്രീരാഗം said...

രമണിക,

തേടാം,എന്നാല്‍
കിട്ടുക അസാദ്ധ്യം!

നന്ദിവീണ്ടുംപറയുന്നു..

ശ്രീദേവിനായര്‍

റ്റോംസ് കോനുമഠം said...

അനുവാദമില്ലാത്തിടങ്ങളിലൊക്കെ
ഔത്സുക്യത്തോടെ കടന്നുചെന്നു.
എന്നിട്ടും;
കണ്ടില്ല അന്വേഷണവസ്തുവിനെ

കൊള്ളാം...
ശ്രീദേവി ചേച്ചീ ആശംസകള്‍
www.tomskonumadam.blogspot.com

SreeDeviNair.ശ്രീരാഗം said...

റ്റോംസ്,
അഭിപ്രായത്തിനു
നന്ദി..

ചേച്ചി..

എം.അഷ്റഫ്. said...

അന്വേഷണം തുടരട്ടെ, ജീവന്‍ തന്നെയാ മറുപടി നല്‍കുക.
അഭിനന്ദനങ്ങള്‍

സോണ ജി said...

anweshikkuvin.....kandethumennanallo...





:)