Saturday, February 6, 2010

സ്നേഹപ്പുഴ

സ്നേഹപ്പുഴത്തീരത്തു വന്നടിഞ്ഞ
പ്രണയ ദാഹികളുടെ ശരീരം,
മോഹഭംഗത്തിന്റെ മത്സ്യങ്ങള്‍
കൊത്തിപ്പറിച്ച് വികൃതമാക്കിയിരുന്നു.

മോഹപ്പുഴയില്‍ ഒഴുകിനടന്നതാകട്ടെ,
ആശയുടെ തെളിനീരില്‍ അലിയാത്ത
മണല്‍ത്തിട്ടയില്‍ തടഞ്ഞുനിന്നു.


പ്രേമസാഗരം നീന്തിക്കയറിയവരാകട്ടെ,
കാമതാപത്താല്‍ ജ്വരബാധിതരും ആയിരുന്നു.
മറഞ്ഞുനിന്ന് നോക്കിരസിക്കുകയായിരുന്നൂ
അന്ധതമസ്സെന്ന കാമുകന്‍.

അവന്റെ പുറംകാഴ്ച്ചമറഞ്ഞിരുന്നെങ്കിലും
അകക്കണ്ണു തുറന്നുതന്നെയിരുന്നു.
അത് വഞ്ചനയുടേതുമാത്രമായിരുന്നു!




ശ്രീദേവിനായര്‍

6 comments:

Manoraj said...

എല്ലാം വഞ്ചനയാണൊ? എന്തോ എന്റെ അഭിപ്രായമാണു.. ക്ഷമിക്കണം..

ramanika said...

പ്രണയവും അതുമൂലം ഉണ്ടാകുന്ന വേദനയും
മനസ്സില്‍ തട്ടി ഈ വരികളിളുടെ ..

ഏ.ആര്‍. നജീം said...

പ്രേമത്തിനു വഞ്ചനയുമായ് ഇത്ര അടുത്ത ബന്ധമുണ്ടോ...?

കൊള്ളാം

പാട്ടോളി, Paattoli said...

ഇതുവഴി ആദ്യമാണ്.
വന്നതു വെറുതെ ആയില്ല........

സ്‌നേഹം ഇങ്ങനെയെഴുതൂ,
s_nEham.

Rejeesh Sanathanan said...

പ്രണയവും വഞ്ചനയും ഒരു നാണയത്തിന്‍റെ രണ്ട് പുറങ്ങള്‍ തന്നെ.........

അഭി said...

ചേച്ചി കൊള്ളാം

എല്ലാ പ്രേമവും വഞ്ചനയാണൊ?