Friday, February 12, 2010

പ്രണയദിനം









ഒരുപൂവിതള്‍ നുള്ളിപ്രണയത്തെകാക്കുക,
മറുപൂവിതളിലെ വിരഹത്തെഓര്‍ക്കുക.
പ്രണയത്തെക്കണ്ടൊരുകണ്ണുകള്‍കൊണ്ടുനീ,
വിരഹത്തെക്കണ്ടുള്ളില്‍ സൂക്ഷിച്ചുവയ്ക്കുക!



പ്രിയമായൊരാള്‍വന്നുകാത്തുനിന്നതാം
കാലത്തെയപ്പാടെ വിസ്മരിച്ചീടുക.
പ്രേമത്തിന്‍ പാഴ്വാക്കുചൊല്ലിവിളിച്ചൊരു,
പ്രണയിയെക്കാണാതെ വാതിലടയ്ക്കുക.


മറവിതന്‍ മായയില്‍ പ്രേമത്തെക്കണ്ടൊരു
കാമുകനെനീഓര്‍ക്കാതിരിക്കുക,
ജീവിതവല്ലരി പൂത്തുലഞ്ഞീടുന്ന
പൂങ്കാവനത്തെ തേടാതിരിക്കുക...!



ശ്രീദേവിനായര്‍.

9 comments:

ദിവാരേട്ടN said...

നല്ല കവിത . ആശംസകള്‍...

F A R I Z said...

"ഒരുപൂവിതള്‍ നുള്ളിപ്രണയത്തെകാക്കുക,
മറുപൂവിതളിലെ വിരഹത്തെഓര്‍ക്കുക.
പ്രണയത്തെക്കണ്ടൊരുകണ്ണുകള്‍കൊണ്ടുനീ,
വിരഹത്തെക്കണ്ടുള്ളില്‍ സൂക്ഷിച്ചുവയ്ക്കുക!"

പ്രണയിതാക്കള്‍ക്കൊരു മുന്നറിയിപ്പെന്നോണം ,
ശ്രീദേവി ചേച്ചി കുറിച്ച് വെച്ച ഈ വരികള്‍ , മോഹ ഭംഗത്തിന്റെ കരിനിഴല്‍ വീഴ്ത്തിയ ഹൃദയത്തില്‍ നിന്നുതിര്‍ന്നു വീണതാകാം.
ഇനിയും എഴുതുക

ഭാവുകങ്ങള്‍
----ഫാരിസ്‌

ramanika said...

മറവിതന്‍ മായയില്‍ പ്രേമത്തെക്കണ്ടൊരു
കാമുകനെനീഓര്‍ക്കാതിരിക്കുക,

ഇത് സാദ്യമാണോ സംശയിക്കുന്നു ....


പോസ്റ്റ്‌ ഇഷ്ട്ടപെട്ടു

Unknown said...

മറവിതന്‍ മായയില്‍ പ്രേമത്തെക്കണ്ടൊരു
കാമുകനെനീഓര്‍ക്കാതിരിക്കുക,
ആശംസ്കള്‍ ചേച്ചീ

ശ്രീ said...

നല്ല വരികള്‍, ചേച്ചീ...

Unknown said...

പ്രണയത്തില്‍ നിന് ഒരു ജന്മം ഉടെലെടുക്കുന്നു
പ്രണയത്തിന്റെ തീരത്ത് ഒരു ജീവിതം പരിപോഷിക്കപെടുനു
പ്രണയതിന്റെ പരിമളത്തില്‍ ജീവിതങ്ങള്‍ നീന്തി തുടിക്കുന്നു
പ്രണയതിന്റെ പരിലാളനയില്‍ അത് പിന്‍വാങ്ങുന്നു.
പ്രണയം ഒരമകളിളുടെ ഒര്മിക്കപെടുനു

Mahesh Cheruthana/മഹി said...

ശ്രീ ചേച്ചി,
വരികളില്‍ തീഷ്ണമായ ഒരു താക്കീതു നിറയുന്ന പ്രണയ കവിത ഇഷ്ടമായി!

അരുണ്‍ കരിമുട്ടം said...

ജീവിതവല്ലരി പൂത്തുലഞ്ഞീടുന്ന
പൂങ്കാവനത്തെ തേടാതിരിക്കുക

ഈ വരി മാത്രം യോജിപ്പില്ലാതെ പോയല്ലോ ചേച്ചി

ഗീത said...

ഇതാകെക്കൂടി ഒരു നെഗറ്റീവ് ചിന്താഗതിയായിപ്പോയല്ലോ. സഫലമായാലും വിഫലമായാലും പ്രണയം ഒരു മധുരാനുഭൂതി തന്നെയല്ലേ?