Tuesday, March 16, 2010

യാഗം



വിരഹാഗ്നിയുടെ ധൂമപടലങ്ങളില്‍
വിഷമവൃത്തങ്ങള്‍ വിഷയലഹരിയുടെ
കുങ്കുമം തൊട്ടു.

യാഗം നടക്കുന്ന മനസ്സിനെ വാരിപ്പുണരാന്‍
മഴമേഘം അശക്തമായിരുന്നു.

സ്വയം തീര്‍ത്ത ചിതയില്‍
കത്തിയമരാന്‍ ശ്രമിക്കുന്നവിഷാദം
ഭൂമിയുടെ സാന്ത്വനം തേടുകയായിരുന്നു.




ശ്രീദേവിനായര്‍.

6 comments:

ശ്രീ said...

നന്നായിട്ടുണ്ട്, ചേച്ചീ

SreeDeviNair.ശ്രീരാഗം said...

ശ്രീ,

സ്നേഹത്തോടെ
നന്ദി പറയുന്നു.

സ്വന്തം,
ചേച്ചി.

ramanika said...

കവിത മനോഹരം

ഏ.ആര്‍. നജീം said...

കുറഞ്ഞ വാക്കുകളില്‍ ആഴമുള്ള ഒരു കവിത

Raman said...

Nalla varikal. Yaagam valare ishtaayi

ഗീതാരവിശങ്കർ said...

നന്നായിട്ടുണ്ട് ദേവ്യേച്ചി ....