Friday, March 26, 2010

അംഗുലീയം


ചിരിയ്ക്കാതെചിരിച്ചെന്നെ
ചിരിയില്‍മയക്കിയ,
ചിത്രാംഗുലീയമേ,ഓര്‍ത്തുനോക്കൂ...
ചില്ലലമാരയില്‍ ചിരിതൂകി നില്‍ക്കുമീ..
ചിത്രത്തില്‍ നീ അനുരാഗിയായോ?

ചിലമ്പുന്ന വാക്കുകള്‍ പലവട്ടം ചൊല്ലിനീ..
ചിലയ്ക്കാതിരിക്കുവാന്‍ പഠിച്ചുമെല്ലേ..
ചിരിതൂകീ നിന്നുനീ,അടയാളമായിയെന്‍,
ചിന്തയില്‍ മായാത്ത മനസ്സുമായീ..

ചിലനേരം വിതുമ്പീ ചിലനേരം പിണങ്ങീ,
ചില മാത്രയെങ്കിലും പ്രണയാര്‍ത്ഥിയായ്.
ചപലയാമെന്നുടെ വിരല്‍തൊട്ടുണര്‍ത്തിനീ..
ചിരകാല ബന്ധുവായ് മാറിയെന്നില്‍..


ശ്രീദേവിനായര്‍

5 comments:

വീകെ said...

കൊള്ളാം...
നന്നായിരിക്കുന്നു...

ഈ ‘ചി’യോടെന്താ ഇത്ര താല്പര്യം...?

ഗീതാരവിശങ്കർ said...

'ചിന്തുന്ന കണ്ണുനീര്‍ മെല്ലെ തുടച്ചു നീ ,
ചിത്രത്തിനൊപ്പം പിടിച്ചു നിര്‍ത്തി ."

ramanika said...

മനസ്സ് തുറന്നു ചിരിക്കാന്‍ കഴിയട്ടെ
കവിത നന്നായി!

Jishad Cronic said...

നന്നായി :-)

nakkwt said...

ചിലനേരം വിതുമ്പീ ചിലനേരം പിണങ്ങീ,
ചില മാത്രയെങ്കിലും പ്രണയാര്‍ത്ഥിയായ്.
ചപലയാമെന്നുടെ വിരല്‍തൊട്ടുണര്‍ത്തിനീ..
ചിരകാല ബന്ധുവായ് മാറിയെന്നില്‍..
valare nannayirikkunnu